---
title: "#accident | കണ്ണീരണിഞ്ഞ് ഈയ്യങ്കോട് ഗ്രാമം; കാശ്മീരിലെ വാഹനാപകടം സഫ്‌വാൻ്റെ മൃതദേഹം  വിമാനമാർഗം ഇന്ന് നാട്ടിലെത്തിക്കും"
english_title: "#Car #accident #Kashmir #Safwan #body  #flown #home #today"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/202619/car-accident-kashmir-safwan-body-flown-home-today"
published_at: "2024-05-02T16:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663371b2b149b_mayyyyy1.jpg"
keywords: []
---

# #accident | കണ്ണീരണിഞ്ഞ് ഈയ്യങ്കോട് ഗ്രാമം; കാശ്മീരിലെ വാഹനാപകടം സഫ്‌വാൻ്റെ മൃതദേഹം  വിമാനമാർഗം ഇന്ന് നാട്ടിലെത്തിക്കും

> **Lead Summary:** ** നാദാപുരം :[ **കാശ്മീരിലേക്ക് യാത്ര പുറപ്പെട്ട സംഘം സഞ്ചരിച്ച വാഹനത്തിൽ ട്രക്ക് ഇടിച്ച് ഉണ്ടായ അപകടത്തിൽ മരിച്ച സഫ്‌വാൻ്റെ മൃതദ്ദേഹം വിമാനമാർഗം ഇന്ന് രാത്രി നാട്ടിലെത്തിക്കും.

## Article Content

** നാദാപുരം :[ **കാശ്മീരിലേക്ക് യാത്ര പുറപ്പെട്ട സംഘം സഞ്ചരിച്ച വാഹനത്തിൽ ട്രക്ക് ഇടിച്ച് ഉണ്ടായ അപകടത്തിൽ മരിച്ച സഫ്‌വാൻ്റെ മൃതദ്ദേഹം വിമാനമാർഗം ഇന്ന് രാത്രി നാട്ടിലെത്തിക്കും.

പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തിയായി. ഇന്നലെ രാത്രിയായിരുന്നു അപകടം. ഇന്ന് പുലർച്ചെയാണ് അപകട വാർത്ത ഈയ്യങ്കോട് ഗ്രാമം അറിഞ്ഞത്. കുടുംബത്തിൻ്റെ മാത്രമല്ല നാടിൻ്റെയും ഉറ്റവനായ യുവാവിൻ്റെ ആകസ്മിക വേർപാട് അക്ഷരാർത്ഥത്തിൽ നാട്ടിനെ കണ്ണീരണിയിച്ചു.

പഠനത്തിൽ മിടുക്കനായിരുന്നു സഫവാനെന്ന് ഗ്രാമപഞ്ചായത്ത് അംഗം സി.കെ നാസർ പറഞ്ഞു. ഇ ടി മുഹമ്മദ് ബഷീർ എം പി യും ഷാഫി പറമ്പിൽ എം എൽഎയും ഇടപെട്ട് മൃതദ്ദേഹം എത്രയും വേഗം നാട്ടിലെത്തിക്കാൻ ശ്രമം തുടങ്ങിയതായും നാസർ പറഞ്ഞു.

തിരുവനന്തപുരം ടെക്നോ പാർക്കിലാണ് സഫാൻ ഒരു വർഷമായി ജോലി ചെയ്യുന്നത്. പാലക്കാടുള്ള സഹപാഠികളും ടെക്നോ പാർക്കിലെ സഹപ്രവർത്തകരുമൊന്നിച്ചായിരുന്നു കാശ്മീർ യാത്ര.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/202619/car-accident-kashmir-safwan-body-flown-home-today)