---
title: " #Robbery | ദൃശ്യം ക്യാമറയിൽ ; ആവടിമുക്കിലെ അഭിഭാഷകൻ്റെ വീട്ടിൽ കവർച്ച, പൊലീസ് അന്വേഷണം തുടങ്ങി "
english_title: "#Robbery #at #lawyer #house  #Avadimuk #police #started #investigation"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/202635/robbery-at-lawyer-house-avadimuk-police-started-investigation"
published_at: "2024-05-02T17:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663383a43a8db_robbery_nadaa.jpg"
keywords: []
---

#  #Robbery | ദൃശ്യം ക്യാമറയിൽ ; ആവടിമുക്കിലെ അഭിഭാഷകൻ്റെ വീട്ടിൽ കവർച്ച, പൊലീസ് അന്വേഷണം തുടങ്ങി 

> **Lead Summary:** **നാദാപുരം :[ **അഭിഭാഷകൻ്റെ അടച്ചിട്ട വീട്ടിൽ കവർച്ച, നാടോടി സ്ത്രീകൾ എന്ന് സംശയിക്കുന്ന മൂന്ന് പേർ മോഷണം നടത്തി പുറത്ത് പോകുന്ന ദൃശ്യം സിസിടിവി ക്യാമറയിൽ പതിഞ്ഞു.നാദാപുരം പൊലീസ് അന്വേഷണം തുടങ്ങി.

## Article Content

**നാദാപുരം :[ **അഭിഭാഷകൻ്റെ അടച്ചിട്ട വീട്ടിൽ കവർച്ച, നാടോടി സ്ത്രീകൾ എന്ന് സംശയിക്കുന്ന മൂന്ന് പേർ മോഷണം നടത്തി പുറത്ത് പോകുന്ന ദൃശ്യം സിസിടിവി ക്യാമറയിൽ പതിഞ്ഞു.നാദാപുരം പൊലീസ് അന്വേഷണം തുടങ്ങി.

നാദാപുരം ബാറിലെ അഭിഭാഷകൻ പാറക്കടവ് - ആവടിമുക്കിൽ താമസിക്കുന്ന അഡ്വ.അലിയുടെ വീട്ടിലാണ് മോഷണം നടന്നത്. ചൊവ്വാഴ്ച്ച മകളെ ഡോക്റ്ററെ കാണിക്കാൻ അലിയും കുടുംബവും കോഴിക്കോട്ടെക്ക് പോയിരുന്നു. രാത്രി ഏഴ് മണിയോടെയാണ് തിരിച്ചെത്തിയത്.

അടുക്കള ഭാഗത്ത് സൂക്ഷിച്ച ചെമ്പ് അലൂമിനിയം പാത്രങ്ങളും ഇരുമ്പ് സാധനങ്ങളും കാണാത്തതിനെ തുടർന്ന് ഇന്നലെ രാവിലെ സിസിടിവി ഫൂട്ടേജ് പരിശോധിച്ചപ്പോൾ ചൊവ്വാഴ്ച്ച പകൽ 1.45 ന് ഒരു കുട്ടിയെ വയറിൽ കെട്ടിയ സ്ത്രീയടക്കം മൂന്ന് തമിഴ് നാടോടി സ്ത്രീകൾ വീടിൻ്റെ കിഴക്ക് വശത്തെ ഗേറ്റ് വഴി അകത്ത് വരികയും വീട്ടിൽ ആളില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം വീടിൻ്റെ പിൻ വശത്തെ സ്റ്റെയർ കേഴ്സിലൂടെ അടുക്കളയുടെ മുകൾ വശത്തെ മുറിയുടെ വരാന്തയിൽ കയറി പോകുന്നതും ദൃശ്യത്തിൽ ഉണ്ട്.

കുറച്ച് സമയം കഴിഞ്ഞ് അവിടെ നിന്ന് മൂന്ന് ചാക്കു നിറയെ സാധനങ്ങളുമായി ഇറങ്ങി വരുന്നതും സിസിടിവിയിലുണ്ട്. അഡ്വ അലി ഇന്നലെ തന്നെ നാദാപുരം പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി പരാതി നൽകിയിട്ടുണ്ട്.

സംഘത്തെ പൊലീസ് തിരയുന്നുണ്ട്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ പൊലീസിനെ അറിയിക്കണം.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/202635/robbery-at-lawyer-house-avadimuk-police-started-investigation)