---
title: "#charity | കാരുണ്യ കൈതാങ്ങ്;ജീവിത സായാഹ്നത്തിൽ രോഗം തളർത്തിയ മാതു അമ്മ ആശുപത്രിയിൽ"
english_title: "#MatuAmma #in #the #hospital"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/202873/matuamma-in-the-hospital"
published_at: "2024-05-03T19:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6634f2a76404f_charity.jpg"
keywords: []
---

# #charity | കാരുണ്യ കൈതാങ്ങ്;ജീവിത സായാഹ്നത്തിൽ രോഗം തളർത്തിയ മാതു അമ്മ ആശുപത്രിയിൽ

> **Lead Summary:** ** നാദാപുരം:[ **ഭർത്താവും മക്കളുമില്ലാത്ത വയോധികയെ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ടിന്റെ നേതൃത്വത്തിൽ പോലീസും ആരോഗ്യ പ്രവർത്തകരും ചേർന്ന് ആശുപത്രിയിലെത്തിച്ചു.

## Article Content

** നാദാപുരം:[ **ഭർത്താവും മക്കളുമില്ലാത്ത വയോധികയെ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ടിന്റെ നേതൃത്വത്തിൽ പോലീസും ആരോഗ്യ പ്രവർത്തകരും ചേർന്ന് ആശുപത്രിയിലെത്തിച്ചു.

നാദാപുരം ഗ്രാമ പഞ്ചായത്തിലെ നിരാലംബയായികഴിയുന്ന മടത്തുംതാഴകുനി മാതുവിനെയാണ് കഴിഞ്ഞ ദിവസം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡൻ്റ് വിവി മുഹമ്മദലിയും നാദാപുരം പോലീസും ആരോഗ്യപ്രവർത്തകരും ചേർന്ന് നാദാപുരം ഗവർമെൻ്റ് ആശുപത്രിയിലെത്തിച്ചത്‌.

സഹോദരി കൗസുവിനൊപ്പം വർഷങ്ങളായി താമസിച്ചുവരികയായിരുന്ന മാതുവമ്മക്ക്‌ മൂന്ന് വർഷം മുമ്പ് കാൻസർ ബാധിച്ചിരുന്നു‌. കടകളിലും പരിചയക്കാരുടെ വീടുകളിലും ചെറിയ ജോലി ചെയ്ത് ജീവിച്ചിരുന്ന മാതുവമ്മയെ‌ രോഗബാധ വീണ്ടും തളർത്തി.

അവശ നിലയിൽ കിടപ്പിലായ മാതുവമ്മയെ ആശുപത്രിയിലെത്തിക്കാനോ മതിയായ ചികിത്സ ഉറപ്പ്‌ വരുത്താനോ സഹോദരി കൗസുവിനും കഴിയാത്ത അവസ്ഥയാണിന്ന്. കഴിഞ്ഞ ദിവസം ഫീൽഡ്‌ വർക്കിലായിരുന്ന ആശാവർക്കർ അറിയിച്ചതിനെ തുടർന്നാണ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്‌ വി വി മുഹമ്മദലി ഇടപെടുന്നത്‌.

തുടർന്ന് നാദാപുരം പോലീസ്‌ സബ്‌ ഇൻസ്പെക്റ്റർ കെ കെ സുരേഷ്‌ ബാബു ,ആരോഗ്യ സ്ഥിരംസമിതി ചെയർമാൻ എം സി സുബൈർ ,ഹെൽത്ത്‌ ഇൻസ്പെക്റ്റർ സുരേന്ദ്രൻ കല്ലേരി, ആശാ വർക്കർ സുമിഷ ,വുമൺ ഫെസിലിറ്റേറ്റർ ടി പി പ്രിൻസിയാബാനു ,സിവിൽപോലീസ്‌ ഓഫീസർ മൊയ്തു ഹാരിസ്‌ മാതോട്ടത്തിൽ ,അംഗണവാടി വർക്കർ സജിനി ,ഗ്രാമ പഞ്ചായത്ത്‌ പാലിയേറ്റീവ്‌ ടീമംഗങ്ങൾ എന്നിവരെത്തി ആശുപത്രിയിലെത്തിക്കുകയായിരുന്നു.

മാതു അമ്മയ്ക്ക് ആവശ്യമായ പരിചരണം ഗ്രാമപഞ്ചായത്ത് ഒരുക്കുമെന്ന് വി വി മുഹമ്മദലി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/202873/matuamma-in-the-hospital)