---
title: "#treefell| വളയത്ത് കാറ്റിൽ മരം മുറിഞ്ഞ് വീണ് കാർ തകർന്നു"
english_title: "  #tree #fell  #ring   #car #crashed"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/202948/tree-fell-ring-car-crashed"
published_at: "2024-05-04T08:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6635a75e42915_car.jpg"
keywords: []
---

# #treefell| വളയത്ത് കാറ്റിൽ മരം മുറിഞ്ഞ് വീണ് കാർ തകർന്നു

> **Lead Summary:** വളയം:** **ഇന്നലെ പെയ്ത മഴയിലും കാറ്റിലും വളയത്ത് മരം മുറിഞ്ഞ് വീണ് കാർ തകർന്നു.

## Article Content

വളയം:** **ഇന്നലെ പെയ്ത മഴയിലും കാറ്റിലും വളയത്ത് മരം മുറിഞ്ഞ് വീണ് കാർ തകർന്നു.

പ്രണവം ക്ലബിന് സമീപത്തെ അച്ചം വീട്ടിൽ മഹേഷിൻ്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട ടൊയോട്ട എത്തിയോസ് കാറിന് മുകളിലാണ് പ്ലാവ് മുറിഞ്ഞ് വീണത്.

മുൻവശത്തെ ഗ്ലാസും ഒരു വശവും പൂർണമായും തകർന്നു. അച്ചം വീട്ടിൽ മഹിജുവിൻ്റെ ഉടമസ്തയിലുള്ളതാണ് കാറ്. ഇന്നലെ വളയത്ത് കാറ്റിൽ തെങ്ങ്‌ മുറിഞ്ഞ്‌ വീണ്‌ ബൈക്ക് യാത്രികന് ഗുരുതര പരിക്ക് പറ്റിയിരുന്നു.

വളയം ചെക്കോറ്റയിലെ കല്ലിക്കണ്ടി ശ്രീധര (55) നാണ് പരിക്കേറ്റത്.

ഇന്നലെ രാത്രി ഏഴ് മണിയോടെ വീട്ടിനടുത്തെ റോഡിലാണ് അപകടം. പറമ്പിലെ തെങ്ങ് മുറിഞ്ഞ് റോഡിന് കുറുകെ വീഴുകയായിരുന്നു. ശ്രീധരൻ്റെ രണ്ട് കൈകൾക്കും പരിക്കുണ്ട്.

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/202948/tree-fell-ring-car-crashed)