---
title: "#PerodeMIMHSSSchool  | ആകാശ നീലിമയിൽ ; വിമാന പറക്കലിൽ പരിശീലനം നേടി പേരോട് സ്കൂൾ എൻ.സി.സി കേഡറ്റുകൾ"
english_title: " #Perode #MIM HSSSchool #NCC #cadets #trained #in #flying"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/203327/perode-mim-hssschool-ncc-cadets-trained-in-flying"
published_at: "2024-05-05T20:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6637a5bb39293_ncc.jpg"
keywords: []
---

# #PerodeMIMHSSSchool  | ആകാശ നീലിമയിൽ ; വിമാന പറക്കലിൽ പരിശീലനം നേടി പേരോട് സ്കൂൾ എൻ.സി.സി കേഡറ്റുകൾ

> **Lead Summary:** **നാദാപുരം :[ **ആകാശ നീലിമയിൽ പറന്നുയർന്നു പേരോട് എം ഐ എം എച്ച് എസ് എസ് , എയർ വിംഗ് എൻ സി സി കേഡറ്റുകൾ അവരുടെ ഈ വർഷത്തെ ഫ്ളയിങ് പരിശീലനം നടത്തി.

## Article Content

**നാദാപുരം :[ **ആകാശ നീലിമയിൽ പറന്നുയർന്നു പേരോട് എം ഐ എം എച്ച് എസ് എസ് , എയർ വിംഗ് എൻ സി സി കേഡറ്റുകൾ അവരുടെ ഈ വർഷത്തെ ഫ്ളയിങ് പരിശീലനം നടത്തി.

2024 ഏപ്രിൽ 29 മുതൽ എറണാകുളം കൊച്ചിൻ റിഫൈനറി സ്കൂളിൽ നടന്നു കൊണ്ടിരിക്കുന്ന എൻ സി സി യുടെ വാർഷിക ട്രെയിനിങ് ക്യാമ്പിൽ പങ്കെടുക്കുന്ന 47 കുട്ടികളിൽ നിന്നും തിരഞ്ഞെടുത്ത 10 കേഡറ്റുകൾക്കാണ് കൊച്ചിൻ നേവൽ ബേസിൽ വെച്ച് പറക്കൽ പരിശീലനം നൽകിയത്.

എയർ വിംഗ് എൻ സി സി യുടെ ഫ്ളയിങ് പരിശീലനത്തിന് ഉപയോഗിക്കുന്ന സെൻ മൈക്രോലൈറ്റ് എയർക്രാഫ്റ്റിൽ ആണ് കുട്ടികൾ പറന്നത്. എയർവിംഗ് എൻ സി സി യുടെ സിലബസിന്റെ ഭാഗമായുള്ള ലാൻഡിങ്, ടേക്ക്ഓഫ്, വിമാനത്തിന് അകത്തു ഉപയോഗിക്കുന്ന ഉപകാരണങ്ങളും അവയുടെ പ്രവർത്തനങ്ങളും കുട്ടികൾക്ക് മനസിലാക്കാൻ കഴിഞ്ഞു.

അതോടൊപ്പം കൊച്ചിയുടെ ആകാശകാഴ്ചകളും കുട്ടികൾ ആസ്വദിച്ചു. പരിശീലനത്തിന് 3 കേരള എയർ സ്‌ക്വാഡ്രൻ കമാൻഡിങ് ഓഫീസർ ഗ്രൂപ്പ്‌ ക്യാപ്റ്റൻ നവിൻ എം നായർ, സെർജന്റ് സ്മിതേഷ്, സ്കൂൾ എൻ സി സി സെക്കൻഡ് ഓഫിസർ അഷ്റഫ് കിഴക്കയിൽ എന്നിവർ നേതൃത്വം നൽകി.

കേഡറ്റുമാരായ നൗറിൻ മൻഹ, സഫ സുലൈമാൻ, ഷെൻസ ഫാത്തിമ,ശിവാനി,അവന്തിക കൃഷ്ണ,അരീജ് റിദാൻ ,മഹമൂദ് സി എച്ച്, മുഹമ്മദ് മിഹ്റാസ്,റിഹാൻ മുഹമ്മദ് എം ഇ,മുഹമ്മദ് റാസിക് എൻ എന്നിവരാണ് പരിശീലനം നേടിയത്

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/203327/perode-mim-hssschool-ncc-cadets-trained-in-flying)