---
title: "#akshaydeath | ദുരൂഹത നീക്കണം: അക്ഷയ്‌ യുടെ വീട് ഷാഫി പറമ്പിൽ എംഎൽഎ സന്ദർശിച്ചു "
english_title: "#ShafiParambil #MLA #visited #Akshay #house"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/203575/shafiparambil-mla-visited-akshay-house"
published_at: "2024-05-06T21:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6639058be0019_akshay_1.jpg"
keywords: []
---

# #akshaydeath | ദുരൂഹത നീക്കണം: അക്ഷയ്‌ യുടെ വീട് ഷാഫി പറമ്പിൽ എംഎൽഎ സന്ദർശിച്ചു 

> **Lead Summary:** **നാദാപുരം :[ **വിലങ്ങാട് കുമ്പള ചോല പ്രദേശവാസിയും നാദാപുരം എം. ഇ. ടി കോളേജ് കെ. എസ്. യൂ യൂണിറ്റ് സെക്രട്ടറിയുമായ അക്ഷയ് യുടെ ദുരൂഹ മരണത്തിൽ ഉന്നത തലത്തിൽ ഇടപെടുമെന്നും കേസിലെ ദുരൂഹത നീങ്ങണമെന്നും ഷാഫി പറമ്പിൽ എംഎൽഎ പറഞ്ഞു.

## Article Content

**നാദാപുരം :[ **വിലങ്ങാട് കുമ്പള ചോല പ്രദേശവാസിയും നാദാപുരം എം. ഇ. ടി കോളേജ് കെ. എസ്. യൂ യൂണിറ്റ് സെക്രട്ടറിയുമായ അക്ഷയ് യുടെ ദുരൂഹ മരണത്തിൽ ഉന്നത തലത്തിൽ ഇടപെടുമെന്നും കേസിലെ ദുരൂഹത നീങ്ങണമെന്നും ഷാഫി പറമ്പിൽ എംഎൽഎ പറഞ്ഞു.

വടകര പാർലമെന്റ് മണ്ഡലം യൂ. ഡി. എഫ് സ്ഥാനാർഥിയും പാലക്കാട് എം. എൽ. എ യുമായ ഷാഫി പറമ്പിൽ ഇന്നലെ രാവിലെ 11 മണിയോടെയാണ് ഷാഫി പറമ്പിൽ അക്ഷയിയുടെ വീട്ടിലെത്തി കുടുംബത്തെ സമ്മശ്വസിപ്പിച്ചത്.

മരണത്തിൽ ദുരൂഹതയുണ്ടെന്നും, നിരവധിയായ സംശയങ്ങൾ ഉൾപ്പെടുത്തി തങ്ങൾ നൽകിയ കേസിൻ മേൽ സമഗ്രമായി അന്വേഷിക്കാൻ ഇടപെടൽ ഉണ്ടാകണമെന്നും കുടുംബവും നാട്ടുകാരും ഷാഫിയോട് ആവശ്യപ്പെട്ടു.

സി. കെ സുബൈർ, പി. കെ ഹബീബ്,ജമാൽ കോരങ്കോട്ട്, ബഗ്ലത്ത് മുഹമ്മദ്‌, ആവോലം രാധാകൃഷ്ണൻ,അനസ് നങ്ങാണ്ടി, സി. കെ നാണു,കുഞ്ഞി കണ്ണൻ, എൻ കെ ഫിർദൗസ്, ഡോൺ കെ തോമസ് തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/203575/shafiparambil-mla-visited-akshay-house)