---
title: "#commemoration |പ്രതിഭയുടെ ഓർമ്മ ; പി ബി അൻഷുൽ മൂന്നാം വാർഷിക അനുസ്മരണം ഇന്ന് "
english_title: "#PBAnshul #third #anniversary #commemoration #today"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/203692/pbanshul-third-anniversary-commemoration-today"
published_at: "2024-05-07T12:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6639d4412e14c_anshal.jpg"
keywords: []
---

# #commemoration |പ്രതിഭയുടെ ഓർമ്മ ; പി ബി അൻഷുൽ മൂന്നാം വാർഷിക അനുസ്മരണം ഇന്ന് 

> **Lead Summary:** **വളയം :[ **അകാലത്തിൽ പൊലിഞ്ഞു പോയ നാടിൻ്റെ ബഹുമുഖ പ്രതിഭ പി ബി അൻഷുലിൻ്റെ മൂന്നാം ചരമ വാർഷിക അനുസ്മരണ പരിപാടി ഇന്ന് . രാത്രി 7 :30 ന് വളയം അച്ചം വീട് പ്രണവം ഓഡിറ്റോറിയത്തിൽ നടക്കും.

## Article Content

**വളയം :[ **അകാലത്തിൽ പൊലിഞ്ഞു പോയ നാടിൻ്റെ ബഹുമുഖ പ്രതിഭ പി ബി അൻഷുലിൻ്റെ മൂന്നാം ചരമ വാർഷിക അനുസ്മരണ പരിപാടി ഇന്ന് . രാത്രി 7 :30 ന് വളയം അച്ചം വീട് പ്രണവം ഓഡിറ്റോറിയത്തിൽ നടക്കും.

പരിപാടിയുടെ ഉദ്ഘാടനം വളയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ പി പ്രദീഷ്  നിവഹിക്കും. എഴുത്തുകാരനും അധ്യാപകനുമായ നാസർ കക്കട്ടിൽ അനുസ്മരണ പ്രഭാഷണം നടത്തും.

ക്ഷേമകാര്യ സ്റ്റാന്ഡിങ്‌ കമ്മിറ്റി ചെയർപേഴ്സൺ എം സുമതി അധ്യക്ഷയാവും. താലൂക്ക് ലൈബ്രറി കൗൺസിൽ ഭാരവാഹി പി എം നാണു പങ്കെടുക്കും.

അനുസ്മരണദിനത്തോടനുബന്ധിച്ച് വൈകീട്ട് 4 മണിക്ക് എൽ പി ,യു പി എച് എസ് വിഭാഗത്തിൽ പൊതുവിജ്ഞാന ക്വിസ്സ് മത്സരം നടക്കും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/203692/pbanshul-third-anniversary-commemoration-today)