---
title: "#Compliment  | എൽ എസ്‌ എസ്‌ സ്‌കോളർഷിപ്പ് ജേതാക്കളെ വാർഡ് മെമ്പർ അനുമോദിച്ചു "
english_title: "#ward #member #Compliment #LSS #scholarship #winners"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/203840/ward-member-compliment-lss-scholarship-winners"
published_at: "2024-05-07T22:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663a59f5a2197_lss.jpg"
keywords: []
---

# #Compliment  | എൽ എസ്‌ എസ്‌ സ്‌കോളർഷിപ്പ് ജേതാക്കളെ വാർഡ് മെമ്പർ അനുമോദിച്ചു 

> **Lead Summary:** **നാദാപുരം :[ **എൽഎസ്എസ് സ്‌കോളർഷിപ്പ് പരീക്ഷയിൽ നാദാപുരം ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡിൽ നിന്നും വിജയിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു .

## Article Content

**നാദാപുരം :[ **എൽഎസ്എസ് സ്‌കോളർഷിപ്പ് പരീക്ഷയിൽ നാദാപുരം ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡിൽ നിന്നും വിജയിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു .

സബ നൂഹ മുറിച്ചാണ്ടിയിൽ, ഇ കെ മുഹമ്മദ്‌ ഹംദാൻ, ഇ കെ മുഹമ്മദ്‌ റിസ്‌വാൻ ,ദ്യാൻ വിനോദ് എം പി, അഹമ്മദ് സഹൽ കുറ്റിയിൽ, ശൈഖ ഫാത്തിമ ചോയിമഠത്തിൽ, മഹ്ദിയ ഫാത്തിമ മത്തത്, നൈതിക് പൊട്ടൻ മീത്തൽ, ഫാഹിം റസാൻ ഇ കെ, മുഹമ്മദ്‌ എൻ വി, ഷൻസാ സാലിഹ് തൊടുവയിൽ എന്നീ കുട്ടികൾക്കാണ് വാർഡ് മെമ്പറും ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായ സി കെ നാസർ ഉപഹാരം നൽകി അനുമോദിച്ചത് .

വാർഡ് വികസന സമിതി കൺവീനർ ഷഹീർ മുറിച്ചാണ്ടി ,അബൂ ഹാജി കാപ്പാരോട്ട്, മുഹമ്മദ്‌ ടി വി,ഷഫീക് പറമ്പത്ത്, മുഹമ്മദലി ഹാജി പി വി, റഫീഖ് ഇ കെ , ബീന മാവിലപ്പാടി .സൂപ്പി മുറിച്ചാണ്ടി, കണ്ണൻ ചാത്തോത്,പി എം രാജൻ എന്നിവർ സംബന്ധിച്ചു .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/203840/ward-member-compliment-lss-scholarship-winners)