---
title: "#PBAnshul | ഓർമ്മ തിളക്കം; പി ബി അൻഷുൽ അനുസ്മരണയിൽ പ്രതിഭകൾ ഒത്തു ചേർന്നു "
english_title: "#memory #flash #Talents #gathered #memory #PBAnshul"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/203890/memory-flash-talents-gathered-memory-pbanshul"
published_at: "2024-05-08T10:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663b066463b29_ANUSMARANAM.jpg"
keywords: []
---

# #PBAnshul | ഓർമ്മ തിളക്കം; പി ബി അൻഷുൽ അനുസ്മരണയിൽ പ്രതിഭകൾ ഒത്തു ചേർന്നു 

> **Lead Summary:** **വളയം: ** ബഹുമുഖ പ്രതിഭയും ആലപ്പുഴ മെഡിക്കൽ കോളേജിലെ മൂന്നാം വർഷ മെഡിക്കൽ വിദ്യാർഥിയുമായിരുന്നു പി ബി അൻഷുലിന്റെ മൂന്നാം ചരമവാർഷിക ദിനം ആചരിച്ചു.

## Article Content

**വളയം: ** ബഹുമുഖ പ്രതിഭയും ആലപ്പുഴ മെഡിക്കൽ കോളേജിലെ മൂന്നാം വർഷ മെഡിക്കൽ വിദ്യാർഥിയുമായിരുന്നു പി ബി അൻഷുലിന്റെ മൂന്നാം ചരമവാർഷിക ദിനം ആചരിച്ചു.

പ്രണവം ഗ്രന്ഥശാല അച്ചം വീടിന്റെ ആഭിമുഖ്യത്തിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പി പ്രദീഷ് ഉദ്ഘാടനം ചെയ്തു. സാഹിത്യകാരനും, അധ്യാപകനുമായ നാസർ കക്കട്ടിൽ അൻഷുൽ അനുസ്മരണ പ്രഭാഷണം നടത്തി.

സി എച്ച് ഭാസ്കരൻ സ്വാഗതം പറഞ്ഞു. പിസി ഷാജി അദ്ധ്യക്ഷത വഹിച്ചു.പി പി കുമാരൻ,സി ബാബു,എന്നിവർ സംസാരിച്ചു. ബിനീഷ്. എ.വി. നന്ദി രേഖപ്പെടുത്തി. എൽപി ,യുപി ,ഹൈസ്കൂൾ വിഭാഗത്തിലെ വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം നടത്തി.

ക്വിസ് മത്സര വിജയികൾ :

**എൽ പി വിഭാഗം **

ഒന്നാം സ്ഥാനം: ആൽഫിയ പ്രിയേഷ്

രണ്ടാം സ്ഥാനം: ധ്യാൻ കൃഷ്ണ

മൂന്നാം സ്ഥാനം: മനസ് വി

**യുപി വിഭാഗം **

ഒന്നാംസ്ഥാനം: തേജാ ലക്ഷ്മി

രണ്ടാം സ്ഥാനം: ശിവദ സജീഷ്

മൂന്നാം സ്ഥാനം: വൈഗ

**ഹൈസ്കൂൾ വിഭാഗം:**

ഒന്നാം സ്ഥാനം: ആദിൽ കൃഷ്ണ

രണ്ടാം സ്ഥാനം: അഗ്നിവേശ്

മൂന്നാം സ്ഥാനം: ദിയ കൃഷ്ണ .

വിജയികൾക്ക് ഗ്രാമ പഞ്ചായത്ത് പ്രസി ഡണ്ട് സമ്മാനങ്ങൾ വിതരണം ചെയ്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/203890/memory-flash-talents-gathered-memory-pbanshul)