---
title: "#akshaydeath | ഇന്ന് സായാഹ്ന ധർണ്ണ; അക്ഷയ്‌യുടെ ദുരൂഹ മരണം സമഗ്രാന്വേഷണം വേണം - ആക്ഷൻ കമ്മറ്റി "
english_title: "#Evening #sit #today #Akshay #mysterious #death #needs #thorough #investigation  #Action #Committee"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/204194/evening-sit-today-akshay-mysterious-death-needs-thorough-investigation-action-committee-new-update"
published_at: "2024-05-09T15:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663c9de4032c8_akshay.jpg"
keywords: []
---

# #akshaydeath | ഇന്ന് സായാഹ്ന ധർണ്ണ; അക്ഷയ്‌യുടെ ദുരൂഹ മരണം സമഗ്രാന്വേഷണം വേണം - ആക്ഷൻ കമ്മറ്റി 

> **Lead Summary:** **നാദാപുരം : **വിലങ്ങാട് കുമ്പള ചോല നിവാസിയും നാദാപുരം എം. ഇ. ടി കോളേജ് കെ. എസ്. യൂ യൂണിറ്റ് സെക്രട്ടറിയുമായ അക്ഷയ്‌യുടെ ദുരൂഹ മരണത്തിൽ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് ആക്ഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് കുമ്പളച്ചോലയിൽ സായാഹ്ന ധർണ്ണ.

## Article Content

**നാദാപുരം : **വിലങ്ങാട് കുമ്പള ചോല നിവാസിയും നാദാപുരം എം. ഇ. ടി കോളേജ് കെ. എസ്. യൂ യൂണിറ്റ് സെക്രട്ടറിയുമായ അക്ഷയ്‌യുടെ ദുരൂഹ മരണത്തിൽ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് ആക്ഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് കുമ്പളച്ചോലയിൽ സായാഹ്ന ധർണ്ണ.

മകൻ്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും, നിരവധിയായ സംശയങ്ങൾ ഉൾപ്പെടുത്തി തങ്ങൾ നൽകിയ കേസിൻ മേൽ സമഗ്രമായി അന്വേഷിക്കാൻ ഇടപെടൽ ഉണ്ടാകണമെന്നും കുടുംബവും നാട്ടുകാരും ആവശ്യപ്പെട്ടു.

വിഷുവിന്റെ തലേ ദിവസം വളരെ സന്തോഷത്തോടെ സമയം ചിലവഴിച്ച അക്ഷയ് പിറ്റേ ദിവസം രാവിലെ ആത്മഹത്യ ചെയ്ത നിലയിൽ കാണുകയാണുണ്ടായത്.

ഈ സാഹചര്യത്തിൽ മരണത്തിൽ ദുരൂഹതയുണ്ടെന്നും കുടുംബം നൽകിയ പരാതിയിൽ പോലീസ് സമഗ്ര അന്വേഷണം നടത്തണമെന്നും, എത്രയും പ്പെട്ടെന്ന് ദുരൂഹത അകറ്റണമെന്നും ആക്ഷൻ കമ്മറ്റി ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/204194/evening-sit-today-akshay-mysterious-death-needs-thorough-investigation-action-committee-new-update)