---
title: " #lottery |കാര്യണ്യ പ്ലസ് ലോട്ടറിയുടെ ഒന്നാം സമ്മാനം ചെക്യാട് സ്വദേശിക്ക് "
english_title: "  #first #prize   #KaryanyaPlus #lottery   #given  #native  #Chekyat"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/204251/first-prize-karyanyaplus-lottery-given-native-chekyat"
published_at: "2024-05-09T20:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663ce265728bf_lottry.jpg"
keywords: []
---

#  #lottery |കാര്യണ്യ പ്ലസ് ലോട്ടറിയുടെ ഒന്നാം സമ്മാനം ചെക്യാട് സ്വദേശിക്ക് 

> **Lead Summary:** വടകര: ****ഇന്ന് നറുക്കെടുത്ത കേരളാ സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരണ്യ പ്ലസ് ലോട്ടറിയുടെ ഒന്നാം സമ്മാനം ചെക്യാട് സ്വദേശി പുത്തൻപുരയിൽ ബിനീഷിന് .

## Article Content

വടകര: ****ഇന്ന് നറുക്കെടുത്ത കേരളാ സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരണ്യ പ്ലസ് ലോട്ടറിയുടെ ഒന്നാം സമ്മാനം ചെക്യാട് സ്വദേശി പുത്തൻപുരയിൽ ബിനീഷിന് .

വിദേശത്തുള്ള ബിനീഷ് കുന്നനാലിൽ രമേശൻ എന്ന എജന്റിന്റെ കൈയ്യിൽ നിന്നാണ് ലോട്ടറി വാങ്ങിച്ചത്. പെയിന്റിംഗ് തൊഴിലാളിയായ രമേശൻ അടുത്തായി കിഡ്നി സംബന്ധമായ അസുഖത്തെത്തുടർന്ന് ലോട്ടറി വിൽപ്പന നടത്തി ഉപജീവനം തേടുകയാണ്.

രമേശന് ഒരു കൈത്താങ്ങ് കൂടിയായാണ് വാട്സ് അപ്പിലൂടെ ഫോട്ടോ കൈമാറി യു.പി.ഐ. ഇടപാടിലൂടെ പണം നൽകി ലോട്ടറി എടുക്കുകയാണ് സുഹൃത്തുക്കൾ. വളയത്തെ ശ്രീലക്ഷ്മി ലോട്ടറി ഏജൻസിയിൽ നിന്നും ലോട്ടറി വാങ്ങി വിൽപ്പന നടത്തുന്നയാളാണ് രമേശൻ.

സൗഭാഗ്യ ലോട്ടറി ഏജൻസി വടകരയാണ് ലോട്ടറിയുടെ മെയിൻ വിതരണക്കാർ. 9.5.24 ന് നറുക്കെടുത്ത കാരുണ്യ പ്ലസ് ലോട്ടറിയുടെ KN 521 നമ്പർ സീരീസിൽ PU815510 നമ്പറിനാണ് ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ സമ്മാനം ലഭിച്ചത്.

സമ്മാനർഹമായ ടിക്കറ്റ് ബിനീഷിന്റെ ഭാര്യ ഷിബിലയുടെ പേരിൽ ചെക്യാട് സർവ്വീസ് സഹകരണ ബാങ്കിൽ കലക്ഷന് ഏൽപ്പിച്ചിരിക്കയാണ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/204251/first-prize-karyanyaplus-lottery-given-native-chekyat)