---
title: "#result|നാസർ മാതൃക ; പ്ലസ് ടു ഫലം വന്നയുടനെ ജനപ്രതിനിധിയുടെ ചൂടുള്ള സമ്മാനം"
english_title: "#Nasser #Model   #soon  #plustwo #result #come  #representative"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/204286/nasser-model-soon-plustwo-result-come-representative"
published_at: "2024-05-09T22:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663d05d624f58_plus_two.jpg"
keywords: []
---

# #result|നാസർ മാതൃക ; പ്ലസ് ടു ഫലം വന്നയുടനെ ജനപ്രതിനിധിയുടെ ചൂടുള്ള സമ്മാനം

> **Lead Summary:** ഇതൊരു നാസർ മാതൃക . പ്ലസ് ടു ഫലം വന്നയുടനെ വിദ്യാർത്ഥി പ്രതിഭകൾക്ക് ജനപ്രതിനിധിയുടെ ചൂടുള്ള സമ്മാനം' പ്ലസ് ടു പരീക്ഷയയിൽ ഫലം വന്നു മണിക്കൂറുകൾക്കകം വാർഡ് മെമ്പർ വീട്ടിലെത്തി ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു.

## Article Content

ഇതൊരു നാസർ മാതൃക . പ്ലസ് ടു ഫലം വന്നയുടനെ വിദ്യാർത്ഥി പ്രതിഭകൾക്ക് ജനപ്രതിനിധിയുടെ ചൂടുള്ള സമ്മാനം' പ്ലസ് ടു പരീക്ഷയയിൽ ഫലം വന്നു മണിക്കൂറുകൾക്കകം വാർഡ് മെമ്പർ വീട്ടിലെത്തി ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു.

നാദാപുരം ഗ്രാമപഞ്ചായത്ത് ഇയ്യകോട് രണ്ടാം വാർഡിലെ ഫുൾ എ പ്ലസ് കരസ്ഥമാക്കിയ വിദ്യാർത്ഥികളെയാണ് വാർഡ് മെമ്പറും ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായ സി കെ നാസർ വീട്ടിലെത്തി ഉപഹാരം നൽകി അനുമോദിച്ചത്.

പി വി സന ഫാത്തിമ , പി പി മുഹമ്മദ് ഫർഹാൻ , ടി പി ഷദ ഫാത്തിമ , പി ഹനം മിർസ , സി കെ നദ ഫാത്തിമ എന്നീ വിദ്യാർത്ഥികളെയാണ് അനുമോദിച്ചത് .

ചടങ്ങിൽ ഷഹീർ മുറിച്ചാണ്ടി , മഠത്തിൽ അബ്ദുല്ല ഹാജി ,അബു ഹാജി കാപ്പാരോട്ട്, ടി വി മുഹമ്മദ്‌ ,,പി വി മുഹമ്മദലി കേളോത്ത് മുഹമ്മദലി , മഠത്തിൽ റാഷിദ് ,ഷഫീക് പറമ്പത്ത്, അസീസ് നാമത്ത് ''പി പി ഇബ്രാഹിം കുട്ടി , , പി കെ സമീർ എന്നിവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/204286/nasser-model-soon-plustwo-result-come-representative)