---
title: "#Lottery | നാല്പത് രൂപയുടെ സൗഹൃദത്തിന് എൺപത് ലക്ഷത്തിന്റെ വില "
english_title: "#friendship #worth #rupees #worth #lakhs"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/204290/friendship-worth-rupees-worth-lakhs"
published_at: "2024-05-09T23:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663d0af37e1c2_bg.jpg"
keywords: []
---

# #Lottery | നാല്പത് രൂപയുടെ സൗഹൃദത്തിന് എൺപത് ലക്ഷത്തിന്റെ വില 

> **Lead Summary:** **പാറക്കടവ് : [ **എൺപത് ലക്ഷം രൂപയുടെ ലോട്ടറി ടിക്കറ്റ് സുഹൃത്തിനെ ഏല്പിച്ചു യുവാവ് സൗഹൃദം കാത്തു.

## Article Content

**പാറക്കടവ് : [ **എൺപത് ലക്ഷം രൂപയുടെ ലോട്ടറി ടിക്കറ്റ് സുഹൃത്തിനെ ഏല്പിച്ചു യുവാവ് സൗഹൃദം കാത്തു.

വിദേശത്തുള്ള സുഹൃത്തിന് വേണ്ടി എടുത്ത എൺപത് ലക്ഷം രൂപയുടെ ഒന്നാം സമ്മാനം നേടിയ കാരുണ്യ പ്ലസ് ലോട്ടറിയാണ് യുവാവ് സുഹൃത്തിന്റെ ബന്ധുക്കളെ ഏല്പിച്ചത്.

ചെക്ക്യാട്ടെ കുന്നനാലിൽ രമേശനാണ് ഒന്നാം സമ്മാനം ലഭിച്ച വിവരം സുഹൃത്തിനെ വിളിച്ചറിയിച്ച് ടിക്കറ്റ് സുഹൃത്തിന്റെ വീട്ടുകാരെ ഏൽപ്പിച്ചത്.

ഗൾഫിലുള്ള പുത്തൻ പുരയിൽ വിനീഷിന് വേണ്ടിയാണ് നാല്പതു രൂപയുടെ ലോട്ടറി ടിക്കറ്റ് രമേശ് എടുത്തു വച്ചത്.

ടിക്കറ്റിൻറെ വില വീട്ടുകാർ തരുമെന്ന് വിനീഷ് അറിയിച്ചിരുന്നു. ഒന്നാം സമ്മാനമായി എൺപത് ലക്ഷം ലഭിച്ച ഉടനെ വിനീഷിനെ വിളിച്ചറിയിച്ച് ബന്ധുക്കളിൽ നിന്നും നാല്പതു രൂപ വാങ്ങി ടിക്കറ്റ് ഏല്പിക്കുകയായിരുന്നു.

പെയിന്റിങ് ജോലികൾ ചെയ്തു വന്നിരുന്ന ഈ നാല്പതുകാരൻ പാറക്കടവ് ടൗണിലും പരിസരത്തും ഏതാനും മാസമായി ലോട്ടറി വിൽപന നടത്തി വരികയായിരുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/204290/friendship-worth-rupees-worth-lakhs)