---
title: "#CKZubair   |ഓർമ്മവാരം' തുടങ്ങി: പി എച്ച് അബ്ദുല്ല മാസ്റ്റർ ബഹുമുഖ പ്രതിഭയെന്ന് സി കെ സുബൈർ "
english_title: "#Ormawaram' #started #CKZubair   #PHAbdullah   #multi-talented #master"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/204485/ormawaram-started-ckzubair-phabdullah-multi-talented-master"
published_at: "2024-05-10T20:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663e3dd5a4b2f_anusmaranm.jpg"
keywords: []
---

# #CKZubair   |ഓർമ്മവാരം' തുടങ്ങി: പി എച്ച് അബ്ദുല്ല മാസ്റ്റർ ബഹുമുഖ പ്രതിഭയെന്ന് സി കെ സുബൈർ 

> **Lead Summary:** നാദാപുരം: ****എല്ലാ മേഖല യിലും തിളങ്ങിയ ബഹുമുഖ പ്രതിഭയായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച പി എച്ച് അബ്ദുല്ല മാസ്റ്ററെന്ന് മുസ്ലിം ലീഗ് ദേശീയ അസി. സെക്രട്ടറി സി കെ സുബൈർ.

## Article Content

നാദാപുരം: ****എല്ലാ മേഖല യിലും തിളങ്ങിയ ബഹുമുഖ പ്രതിഭയായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച പി എച്ച് അബ്ദുല്ല മാസ്റ്ററെന്ന് മുസ്ലിം ലീഗ് ദേശീയ അസി. സെക്രട്ടറി സി കെ സുബൈർ.

മുസ്ലിം ലീഗ് വേദികളിൽ ശ്രദ്ധേയമായ പ്രഭാഷണ ത്തിലൂടെ ജന മനസ്സ് കീഴടക്കിയ അദ്ദേഹം കലാ സാംസ്കാരിക രംഗത്ത് വലിയ മുന്നേറ്റമാണ് നടത്തിയതെന്ന് അദ്ദേഹം അനുസ്മരിച്ചു. കേരള മാപ്പിള കലാ അക്കാദമി കോഴിക്കോട് ജില്ലയിൽ നടത്തുന്ന പി എച്ച് ഓർമ്മ വാരത്തിന്റെ ഭാഗമായി നാദാപുരം ചാപ്റ്റർ സംഘടി പ്പിച്ച സ്മൃതി സായാഹ്നം ഉദ്ഘാടനം ചെയ്യുകയായിരുന്നു സുബൈർ.

അക്കാദമി ജില്ലാ പ്രസിഡന്റ്‌ എം കെ അഷ്‌റഫ്‌ അനുസ്മരണ പ്രഭാഷണം നടത്തി. ചാപ്റ്റർ പ്രസിഡന്റ്‌ മണ്ടോടി ബഷീർ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

യുഎഇ കെഎംസിസി കേന്ദ്ര കമ്മിറ്റി സെക്രട്ടറി അബു ചിറക്കൽ, സി വി അഷ്റഫ് മാസ്റ്റർ, വി പി സൂപ്പി മാസ്റ്റർ, സി കെ ജമീല, സാജിത വെള്ളൂർ, അറഫാത്ത് നരിപ്പറ്റ, മൈമൂനത്ത് വളയം, നൗഷീറ നാദാപുരം, ഷമീമ തായമ്പത്ത് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി സി കെ അഷ്‌റഫ്‌ സ്വാഗതവും പി ടി മഹമൂദ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/204485/ormawaram-started-ckzubair-phabdullah-multi-talented-master)