#openchess|സംസ്ഥാന തല ഓപ്പൺ ചെസ്സ് ടൂർണ്ണമെൻ്റ് ശനിയാഴ്ച ഇരിങ്ങണ്ണൂരിൽ

#openchess|സംസ്ഥാന തല ഓപ്പൺ ചെസ്സ് ടൂർണ്ണമെൻ്റ് ശനിയാഴ്ച ഇരിങ്ങണ്ണൂരിൽ
May 10, 2024 09:19 PM | By Meghababu

ഇരിങ്ങണ്ണൂർ : (nadapuram.truevisionnews.com)കേരളത്തിന് അകത്തും പുറത്തുമുള്ള ആറ് വയസ്സുള്ള കുട്ടികൾ മുതൽ 87 വയസ്സുള്ള മുതിർന്ന പൗരന്മാർവരെ ചതുരംഗപലകയിൽ അങ്കം കുറിക്കാൻ എത്തുന്ന ചെസ്സ് മത്സരങ്ങൾക്കുള്ള ഒരുക്കങ്ങൾ ഇരിങ്ങണ്ണൂരിൽ പൂർത്തിയായതായി സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു.

സാംസ്കാരിക കേരളത്തിന് ഇരിങ്ങണ്ണൂർ സംഭാവന ചെയ്ത വാഗ്മിയും എഴുത്തുകാരനും സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ പരേതനായ എം.പി ബാലഗോപാലിൻ്റെ സ്മരണയിൽ പ്രവർത്തിക്കുന്ന "എം.പി ബാലഗോപാൽ കൾച്ചറൽ വിങ്ങ് " ആണ് ഇതിനായി വേദിയൊരുക്കുന്നത് .

ഇരിങ്ങണ്ണൂരിൻ്റെ സാമൂഹ്യ-സാംസ്കാരിക മണ്ഡലത്തിൽ ഇന്നലെകളിൽ ജ്വലിച്ചു നിന്നിരുന്ന രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ പ്രഗത്ഭ വ്യക്തികളുടെ ദീപ്തമായ സ്മരണകളിൽ വിജയികൾക്ക് കേഷ് അവാർഡ് നൽകും.

ഓരോ വിഭാഗത്തിനും പ്രത്യേകം കാഷ് അവാർഡുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.പി. കണാരൻ മാസ്റ്റർ, മണലാട്ട് ശങ്കരൻ നമ്പ്യാർ, ടി.പി.ഇബ്രാഹിം ഹാജി, കെ. പത്മാവതി ടീച്ചർ , കെ.പി.ചാത്തു മാസ്റ്റർ, വി.പി.ദാമോദരൻ മാസ്റ്റർ, പാറേക്കാട്ടിൽ കൃഷ്ണൻ, കെ.വി.ബാലകൃഷ്ണൻ മാസ്റ്റർ , പുതുക്കുടി ഗോപിനാഥ് മാസ്റ്റർ

,ബി.എൻ അനൂപ് കുമാർ എന്നിവരുടെ സ്മരണയ്ക്കായാണ് കേഷ് അവാർഡുകൾ നല്കുന്നത്. ഇരിങ്ങണ്ണൂർ - എടച്ചേരി റോഡ് ജങ്ങ്ഷനിലുള്ള റെയിൻബോ എഡുപാർക്ക് എ.സി ഹാളിൽ മെയ് 11 ശനിയാഴ്ച രാവിലെ ഒമ്പത് മണി മുതൽ മത്സരം ആരംഭിക്കും.

മത്സരം നിയന്ത്രിക്കുന്നത് സംസ്ഥാന തലത്തിൽ പ്രാഗത്ഭ്യം തെളിയിച്ച വിദഗ്ധരാണ്. സമാപന സമ്മേളനം തൂണേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.കെ. അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്യും. പ്രമുഖനേതാക്കൾ സംബന്ധിക്കും. 

#State #level #open #chess #tournament #Iringanur #Saturday

Next TV

Related Stories
#MuslimLeague|നിരപരാധികളെ പീഡിപ്പിക്കുന്നു; വളയം പോലീസ് നിലപാടിനെതിരെ ശക്തമായ സമരം -മുസ്ലിം ലീഗ്

May 20, 2024 09:50 PM

#MuslimLeague|നിരപരാധികളെ പീഡിപ്പിക്കുന്നു; വളയം പോലീസ് നിലപാടിനെതിരെ ശക്തമായ സമരം -മുസ്ലിം ലീഗ്

നിരപരാധികളായ അജ്മാൻ കെ.എം.സി.സി നാദാപുരം മണ്ഡലം പ്രസിഡൻറ് റസാഖ് ഹാജിയെയും,പാലാമ്പറ്റ ഷഫീഖിനെയുംഅറസ്റ്റ് ചെയ്തത് തികച്ചും...

Read More >>
#DrIdris | അശരണരെയും നിരാലംബരെയും ചേർത്തുപിടിക്കാൻ പൊതു സമൂഹം രംഗത്ത് വരണം - ഡോ.ഇദ്രിസ്

May 20, 2024 07:06 PM

#DrIdris | അശരണരെയും നിരാലംബരെയും ചേർത്തുപിടിക്കാൻ പൊതു സമൂഹം രംഗത്ത് വരണം - ഡോ.ഇദ്രിസ്

എടച്ചേരി തണൽ അങ്കണത്തിൽ നടന്ന കാഴ്ചകൾക്കുമപ്പുറം വനിതാസംഗമത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു...

Read More >>
#TKBalan | കോൺഗ്രസ് പോരാളി; ടി കെ ബാലൻ്റെ വേർപാടിൽ സർവ്വകക്ഷി അനുശോചനം

May 20, 2024 06:20 PM

#TKBalan | കോൺഗ്രസ് പോരാളി; ടി കെ ബാലൻ്റെ വേർപാടിൽ സർവ്വകക്ഷി അനുശോചനം

കോൺഗ്രസ് നാദാപുരം ബ്ലോക്ക് സെക്രട്ടറിയും വാട്ടർ അതോറിറ്റി റിട്ട. ജീവനക്കാരനുമായ വളയം എ കെ ജംഗ്ഷൻ നവധ്വനി ക്ലബ് പരിസരത്തെ തറോക്കണ്ടിയിൽ ബാലൻ...

Read More >>
#EKNayanar | ഓർമ്മയിൽ നായനാർ ;സിപിഐ എം നേതൃത്വത്തിൽ ഇ കെ നായനാർ ദിനം ആചരിച്ചു

May 20, 2024 05:47 PM

#EKNayanar | ഓർമ്മയിൽ നായനാർ ;സിപിഐ എം നേതൃത്വത്തിൽ ഇ കെ നായനാർ ദിനം ആചരിച്ചു

സിപിഐ എം നേതൃത്വത്തിൽ നാദാപുരം ഏരിയയിൽ ഇ കെ നായനാരുടെ ചരമവാർഷിക ദിനം വിവിധ പരിപാടികളോടെ...

Read More >>
#Compliment  | ഷോർട്ട് ഫിലിം അവാർഡ് ജേതാവിനെ അനുമോദിച്ചു

May 20, 2024 04:53 PM

#Compliment | ഷോർട്ട് ഫിലിം അവാർഡ് ജേതാവിനെ അനുമോദിച്ചു

പേരോട് എം.ഐ.എം.ഹയർസെക്കൻഡറി സ്‌കൂൾ ജേർണലിസം അധ്യാപകൻ ഇസ്മായിൽ വാണിമേലിനെ ഫ്രൈയിംസ് സംസ്ഥാന സമ്മേളനത്തിൽ...

Read More >>
#kmcc | പ്രതിഷേധം ശക്തമാകുന്നു ; നേതാവിനെതിരെ പൊലീസ് ചുമത്തിയത് കള്ളക്കേസ് -കെഎംസിസി

May 20, 2024 04:14 PM

#kmcc | പ്രതിഷേധം ശക്തമാകുന്നു ; നേതാവിനെതിരെ പൊലീസ് ചുമത്തിയത് കള്ളക്കേസ് -കെഎംസിസി

അജ്‌മാൻ കെഎംസിസി നാദാപുരം മണ്ഡലം പ്രസിഡന്റ് റസാഖ്‌ കെ പിയെയും ഷഫീഖ് ജെ.പി യെയും അകാരണമായി അറസ്റ്റ് ചെയ്തു റിമാന്റ് ചെയ്ത പോലീസ് നടപടി അജ്‌മാൻ...

Read More >>
Top Stories










News Roundup