---
title: "#Prizedistributed  | സംസ്ഥാന തല ഓപ്പൺ ചെസ് ടൂർണ്ണമെൻ്റ് ; ചാമ്പ്യൻമാർക്ക് സമ്മാന വിതരണം നടത്തി"
english_title: "#State #Level #Open #Chess #Tournament; #Prizes #were #distributed #to #the #champions"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/204911/state-level-open-chess-tournament-prizes-were-distributed-to-the-champions"
published_at: "2024-05-12T23:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664104cc2f9c5_khf.jpg"
keywords: []
---

# #Prizedistributed  | സംസ്ഥാന തല ഓപ്പൺ ചെസ് ടൂർണ്ണമെൻ്റ് ; ചാമ്പ്യൻമാർക്ക് സമ്മാന വിതരണം നടത്തി

> **Lead Summary:** **ഇരിങ്ങണ്ണൂർ :[ **ഇരിങ്ങണ്ണൂരിൽ നടന്ന സംസ്ഥാന തല ഓപ്പൺ ചെസ് ടൂർണമെൻ്റ് മത്സരങ്ങളിൽ വിവിധ വിഭാഗങ്ങളിലായി വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

## Article Content

**ഇരിങ്ങണ്ണൂർ :[ **ഇരിങ്ങണ്ണൂരിൽ നടന്ന സംസ്ഥാന തല ഓപ്പൺ ചെസ് ടൂർണമെൻ്റ് മത്സരങ്ങളിൽ വിവിധ വിഭാഗങ്ങളിലായി വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

എം പി ബാലഗോപാൽ കൾച്ചറൽ വിങ്ങ് ഇരിങ്ങണ്ണൂരിൽ നടത്തിയ ചെസ് ടൂർണമെൻറിൽ സമീപ ജില്ലകളിൽ നിന്നും അന്യ സംസ്ഥാനങ്ങളിൽ നിന്നും പല വിഭാഗങ്ങളിലായി നിരവധി പേർ മത്സരിച്ചു.

കാർത്തിക് രാജ്, ഹിരൺ കൃഷ്ണ വി.പി,മുഹമ്മദ് സഹറാൻ, സത്യജിത് ഇലാൻ ഫായിസ് ഹരികൃഷ്ണ സൂര്യ ഗായത്രി. പ്രസന്ന, വസുദേവ് എൻ.കെ എന്നിവർ ചാമ്പ്യന്മാർ ആയി. എല്ലാ വിഭാഗത്തിലും ആദ്യ മൂന്ന് സ്ഥാനക്കാർക്ക് ട്രോഫിയും ക്യാഷ് അവാർഡും ആദ്യ 15 സ്ഥാനം വരെ ക്യാഷ് അവാർഡുകളും നൽകി.70600 രൂപ ടൂർണമെന്റിൽ ആകെ ക്യാഷ് അവാർഡ് നൽകി.

യശശരീരരായ ഇരിങ്ങണ്ണൂർ പ്രദേശത്തെ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖരായ എം പി ബാലഗോപാൽ, പി. കണാരൻ മാസ്റ്റർ, ടി.പി ഇബ്രാഹിം ഹാജി, കെ.പി ചാത്തുമാസ്റ്റർ, മണലാട്ട് ശങ്കരൻ നമ്പ്യാർ, എം കുഞ്ഞിരാമൻ മാസ്റ്റർ, കെ പത്മാവതി ടീച്ചർ, വി.പി ദാമോദരൻ മാസ്റ്റർ, പാറേക്കാട്ടിൽ കൃഷ്ണൻ,കാഞ്ഞാൽ വിജയൻ, പുതുക്കുടി ഗോപിനാഥ് മാസ്റ്റർ, കെ.കെ സജീവൻ മാസ്റ്റർ, ബി.എൻ അനൂപ് കുമാർ എന്നിവരുടെ സ്മരണയിലാണ് ട്രോഫികളും ക്യാഷവാർഡുകളും വിതരണം ചെയ്തത്.

സമ്മാന ദാന ചടങ്ങ് തൂണേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.കെ അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു. സജീഷ് കോട്ടേമ്പ്രം അധ്യക്ഷത വഹിച്ചു. സുനൂപ് ഇടക്കണ്ടിയിൽ, വാർഡ് മെമ്പർ കെ.പി സലീന , സന്തോഷ് കക്കാട്ട്, വത്സരാജ് മണലാട്ട്, വി പി സുരേന്ദ്രൻ, വി പി പവിത്രൻ, എൻ.കെ മിഥുൻ എന്നിവർ സംസാരിച്ചു.

പരിസ്ഥിതി പ്രവർത്തകൻ ഡോ. പി. ദിലീപ് കോട്ടേമ്പ്രത്തിനെയും ഇരിങ്ങണ്ണൂർ ഹയർ സെക്കൻഡറി സ്കൂൾ ഡോക്യുമെൻററി സംവിധായകൻ ടി.വി സജീവ് കച്ചേരി, യുവ കവി സുജേഷ് ഇരിങ്ങണ്ണൂർ, പി എസ് സി റാങ്ക് ജേതാവ് ജിതിൻ മോഹനൻ, ഇസ്മായിൽ നൊട്ടയിൽ എന്നിവരെ ചടങ്ങിൽ വച്ച് ആദരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/204911/state-level-open-chess-tournament-prizes-were-distributed-to-the-champions)