---
title: "#congratulatorymeeting  | അനുമോദന സംഗമം; അംഗണവാടി ജീവനക്കാരിൽ മികവ് നേടിയവർക്കും വിരമിച്ചവർക്കും ആദരവ്"
english_title: "#congratulatory #meeting #Tributes #to #meritorious #and #retired #Anganwadi #employees"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/205069/congratulatory-meeting-tributes-to-meritorious-and-retired-anganwadi-employees"
published_at: "2024-05-13T19:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66421d36e43c3_KKD.jpg"
keywords: []
---

# #congratulatorymeeting  | അനുമോദന സംഗമം; അംഗണവാടി ജീവനക്കാരിൽ മികവ് നേടിയവർക്കും വിരമിച്ചവർക്കും ആദരവ്

> **Lead Summary:** **നാദാപുരം :[ ** ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച അംഗണവാടി ജീവനക്കാർക്കുള്ള അനുമോദന സംഗമം ശ്രദ്ധേയമായി. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു.

## Article Content

**നാദാപുരം :[ ** ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച അംഗണവാടി ജീവനക്കാർക്കുള്ള അനുമോദന സംഗമം ശ്രദ്ധേയമായി. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു.

വിവിധ മേഖലകളിൽ മികച്ച പ്രകാശനം കാഴ്ച വെച്ചവർക്കും സർവീസിൽ നിന്ന് പിരിയുന്നവർക്കുമുള്ള ഉപഹാരം ‌ വി വി മുഹമ്മദലി നൽകി . വികസന സ്ഥിരം സമിതി ചെയർമാൻ സി കെ നാസർ അധ്യക്ഷത വഹിച്ചു.

സ്ഥിരംസമിതി അധ്യക്ഷന്മാരായ എം സി സുബൈർ, ജനീദ ഫിർദൗസ്‌ ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങളായ വി അബ്ദുൽ ജലീൽ സുമയ്യ പാട്ടത്തിൽ, സി ആർ ആയിഷ ഗഫൂർ സി ടി കെ സമീറ ജൂനിയർ സൂപ്രണ്ട്‌ എൻ സുമതി ഐ സി ഡി എസ്‌ സൂപ്പർ വൈസർ പി ബിന്ദു, എം പി ബിന തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/205069/congratulatory-meeting-tributes-to-meritorious-and-retired-anganwadi-employees)