---
title: "#accident | പയന്തോങ്ങിൽ ബൈക്കും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക്  ഗുരുതരപരിക്ക്"
english_title: "#Two #youths #seriously #injured #in #a #collision #between  #bike #and  #pickup #lorry #in #Payanthong"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/205088/two-youths-seriously-injured-in-a-collision-between-bike-and-pickup-lorry-in-payanthong"
published_at: "2024-05-13T21:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664235c242640_bike_4.jpg"
keywords: []
---

# #accident | പയന്തോങ്ങിൽ ബൈക്കും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക്  ഗുരുതരപരിക്ക്

> **Lead Summary:** **നാദാപുരം : [ **കുറ്റ്യാടി നാദാപുരം സംസ്ഥാനപാതയിൽ കല്ലാച്ചി പയന്തോങ് ഹൈടെക് കോളേജ് ജംഗ്ഷനടുത്ത് വാഹനാപകടം . മോട്ടോർ ബൈക്കിൽ സഞ്ചരിച്ച രണ്ട് യുവാക്കൾക്ക് ഗുരുതര പരിക്ക് .

## Article Content

**നാദാപുരം : [ **കുറ്റ്യാടി നാദാപുരം സംസ്ഥാനപാതയിൽ കല്ലാച്ചി പയന്തോങ് ഹൈടെക് കോളേജ് ജംഗ്ഷനടുത്ത് വാഹനാപകടം . മോട്ടോർ ബൈക്കിൽ സഞ്ചരിച്ച രണ്ട് യുവാക്കൾക്ക് ഗുരുതര പരിക്ക് .

ഇന്ന് രാത്രി 8 :15 ഓടെയാണ് അപകടം ഉണ്ടായത് . ഹിമാലയ ബൈക്കും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ചാണ് അപകടം . അപകടത്തിൽ ബൈക്ക് പൂർണ്ണമായി തകർന്നു . റോഡിലേക്ക് തെറിച്ച്‍വീണു സാരമായി പരിക്കേറ്റ യുവാക്കളെ പത്ത് മിനുറ്റിന് ശേഷം ആംബുലൻസ് എത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത് .

കക്കട്ട് വട്ടോളി സ്വദേശികളായ യുവാക്കളാണ് അപകടത്തിൽപ്പെട്ടതെന്നു കരുതുന്നു . കലാച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം വിദഗ്ദ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി .

നാദാപുരം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/205088/two-youths-seriously-injured-in-a-collision-between-bike-and-pickup-lorry-in-payanthong)