---
title: " #stabbed | നാദാപുരം ജാതിയേരിയിൽ യുവാക്കൾക്ക് നേരെ അക്രമം; ഒരാൾക്ക് കുത്തേറ്റു "
english_title: "#Violence #against #youth #in #Nadapuram #Jathieri #One #person #was #stabbed"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/205092/violence-against-youth-in-nadapuram-jathieri-one-person-was-stabbed"
published_at: "2024-05-13T21:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6642407175fcd_amal.jpg"
keywords: []
---

#  #stabbed | നാദാപുരം ജാതിയേരിയിൽ യുവാക്കൾക്ക് നേരെ അക്രമം; ഒരാൾക്ക് കുത്തേറ്റു 

> **Lead Summary:** ** നാദാപുരം :[ **[ ]നാദാപുരം ജാതിയേരിയിൽ യുവാക്കൾക്ക് നേരെ അക്രമം. സംഘർഷത്തിനിടയിൽ ഒരാൾക്ക് കുത്തേറ്റു . വളയം തീക്കുനിയിലെ ചപ്പാരച്ചംകണ്ടിയിൽ അമൽബാബു ആണ് കുത്തേറ്റത് . ഇന്ന് രാത്രി 8 :30 മണിയോടെയാണ് താഴെ ജാതിയേരിയിൽ ആക്രമണമുണ്ടായത് .

## Article Content

** നാദാപുരം :[ **[ ]നാദാപുരം ജാതിയേരിയിൽ യുവാക്കൾക്ക് നേരെ അക്രമം. സംഘർഷത്തിനിടയിൽ ഒരാൾക്ക് കുത്തേറ്റു . വളയം തീക്കുനിയിലെ ചപ്പാരച്ചംകണ്ടിയിൽ അമൽബാബു ആണ് കുത്തേറ്റത് . ഇന്ന് രാത്രി 8 :30 മണിയോടെയാണ് താഴെ ജാതിയേരിയിൽ ആക്രമണമുണ്ടായത് .

വളയം സ്വദേശികളായ നാല് യുവാക്കൾ ബൈക്കിൽ യാത്ര ചെയ്യുന്നതിനിടയിൽ താഴെ ജാതിയേരിയിലെ കടക്ക് സമീപം ബൈക്ക് നിർത്തി വെള്ളം കുടിക്കുന്നതിനിടയിൽ വാഹനം നിർത്തിയതിനെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത് .

വാഹനം റോഡിലാണെന്നു പറഞ്ഞു പ്രദേശവാസികളായ ചില യുവാക്കൾ അനാവശ്യമായ പ്രകോപനം സൃഷ്ടിക്കുകയായിരുന്നു എന്ന് പരിക്കേറ്റവർ പറഞ്ഞു . അമൽ ബാബുവിനോടൊപ്പം അഭിനന്ദ് , വിഷ്ണു , അർജുൻ എന്നിവർ ഉണ്ടായിരുന്നു .

ഇതിനിടയിൽ ഒരു യുവാവ് കടയിൽ നിന്നും സോഡാകുപ്പി എടുത്ത് പൊട്ടിച്ച ശേഷം യുവാക്കൾക്ക് നേരെ പാഞ്ഞടുത്ത് അമൽ ബാബുവിനെ സോഡാകുപ്പികൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു . കണ്ണിന് താഴെ മുറിവേറ്റ അമലിനെ വളയം ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം വിദഗ്ധ ചികിത്സക്കായി കൊണ്ടുപോയി .

അക്രമികളുടെ ദൃശ്യം യുവാക്കൾ ഫോണിൽ പകർത്തിയിട്ടുണ്ട് . വളയം പോലീസ് സ്ഥലത്തെത്തി ജാതിയേരിയിൽ തടിച്ചുകൂടിയ ആളുകളെ പിരിച്ചുവിട്ടു . ഇതിനിടയിൽ ജാതിയേരിയിൽ മാധ്യമ പ്രവർത്തകർക്ക് നേരെയും പ്രകോപനമുണ്ടായി .

തടിച്ചുകൂടിയ ആളുകളുടെ ദൃശ്യം പകർത്താൻ ശ്രമിച്ചതിനെയും ഒരു സംഘം എതിർത്തു . അക്രമം അപലപനീയമാണെന്നും യഥാർത്ഥ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്യാണമെന്നും മുസ്ലിം ലീഗ് നേതാവും ഗ്രാമ പഞ്ചായത്ത് അംഗവുമായത് പി കെ ഖാലിദ് മാസ്റ്റർ പറഞ്ഞു . ****

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/205092/violence-against-youth-in-nadapuram-jathieri-one-person-was-stabbed)