---
title: "#accident |രോ​ഗിയുമായി പോയ ആംബുലൻസ് ട്രാൻസ്ഫോർമറിലിടിച്ച് കത്തി; നാദാപുരം സ്വദേശിക്ക് ദാരുണാന്ത്യം"
english_title: "#ambulance #carrying #patient #hit #transformer #native #Nadapuram #met #tragicend #kozhikkode"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/205113/ambulance-carrying-patient-hit-transformer-native-nadapuram-met-tragicend-kozhikkode"
published_at: "2024-05-14T06:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6642bdab9ce22_fire.jpg"
keywords: []
---

# #accident |രോ​ഗിയുമായി പോയ ആംബുലൻസ് ട്രാൻസ്ഫോർമറിലിടിച്ച് കത്തി; നാദാപുരം സ്വദേശിക്ക് ദാരുണാന്ത്യം

> **Lead Summary:** കോഴിക്കോട് ന​ഗരത്തിൽ വാഹനാപകടം. രോ​ഗിയുമായി പോയ ആംബുലൻസ് ട്രാൻസ്ഫോർമറിലിടിച്ച് കത്തി. വാഹനത്തിലുണ്ടായിരുന്ന രോ​ഗി വെന്തുമരിച്ചു.

## Article Content

കോഴിക്കോട് ന​ഗരത്തിൽ വാഹനാപകടം. രോ​ഗിയുമായി പോയ ആംബുലൻസ് ട്രാൻസ്ഫോർമറിലിടിച്ച് കത്തി. വാഹനത്തിലുണ്ടായിരുന്ന രോ​ഗി വെന്തുമരിച്ചു.

ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് ദാരുണസംഭവം നടന്നത്. നാദാപുരം സ്വദേശി സുലോചന (57)ആണ് മരിച്ചത്. മലബാർ മെഡിക്കൽ കോളേജിൽനിന്ന് ശസ്ത്രക്രിയയ്ക്കായി സുലോചനയെ മിംസ് ആശുപത്രിയിലേക്ക് മാറ്റുന്നതിനിടയാണ് സംഭവം.

ഇടിയുടെ ആഘാതത്തില്‍ ആംബുലന്‍സില്‍ ഉണ്ടായിരുന്ന ജീവനക്കാര്‍ റോഡിലേക്ക് തെറിച്ചുവീണു. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്. ആംബുലന്‍സില്‍ കുടുങ്ങിപ്പോയ സുലോചനയെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല.

വൈദ്യുതി പോസ്റ്റിലിടിച്ച ആംബുലന്‍സ് തൊട്ടടുത്ത കെട്ടിടത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കനത്ത മഴയും അപകടത്തിന് കാരണമായി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/205113/ambulance-carrying-patient-hit-transformer-native-nadapuram-met-tragicend-kozhikkode)