---
title: "#VVMuhammadali |അനാവശ്യ പ്രതിഷേധം; ജനാധിപത്യത്തെ രീതിയിലുള്ള പ്രതിഷേധമാകാം സംഘർഷം വേണ്ട - വി വി മുഹമ്മദലി"
english_title: " #VVMuhammadali #said #Unnecessary #protest #Democracy #can #be  #formf #protest #no #conflict  "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/205250/vvmuhammadali-said-unnecessary-protest-democracy-can-be-formf-protest-no-conflict"
published_at: "2024-05-14T19:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6643748e6e396_muhammadhali.jpg"
keywords: []
---

# #VVMuhammadali |അനാവശ്യ പ്രതിഷേധം; ജനാധിപത്യത്തെ രീതിയിലുള്ള പ്രതിഷേധമാകാം സംഘർഷം വേണ്ട - വി വി മുഹമ്മദലി

> **Lead Summary:** **നാദാപുരം :[ **[ ]ജനാധിപത്യത്തെ രീതിയിലുള്ള പ്രതിഷേധമാകാമെന്നും എന്നാൽ സംഘർഷം വേണ്ടയെന്നും വി വി മുഹമ്മദലി . നാദാപുരം ഗ്രാമ പഞ്ചായത്ത് ഭരണ സമിതി യോഗത്തിൽ ഇന്നുണ്ടായത് അനാവശ്യ പ്രതിഷേധമാണെന്ന് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി വി മുഹമ്മദലി അറിയിച്ചു.

## Article Content

**നാദാപുരം :[ **[ ]ജനാധിപത്യത്തെ രീതിയിലുള്ള പ്രതിഷേധമാകാമെന്നും എന്നാൽ സംഘർഷം വേണ്ടയെന്നും വി വി മുഹമ്മദലി . നാദാപുരം ഗ്രാമ പഞ്ചായത്ത് ഭരണ സമിതി യോഗത്തിൽ ഇന്നുണ്ടായത് അനാവശ്യ പ്രതിഷേധമാണെന്ന് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി വി മുഹമ്മദലി അറിയിച്ചു.

കഴിഞ്ഞ മീറ്റിംഗിലും ഇന്നത്തെ മീറ്റിംഗിലും അജണ്ടയിലില്ലാത്ത വിഷയമുന്നയിച്ചിട്ടും ചെയറ് നിഷേധ‌ നിലപാടെടുത്തിട്ടില്ല. ചർച്ചക്ക് അനുവാദം നൽകിയ ശേഷം എല്ലാവരും ചർച്ചയിൽ പങ്കെടുത്തിട്ടുണ്ട്.

ഇടതുപക്ഷാംഗങ്ങൾ ഉന്നയിച്ച കാര്യം പഞ്ചായത്ത്‌ രാജ്‌ ചട്ടങ്ങൾക്ക് വിധേയമായി കൈകാര്യം ചെയ്യാമെന്ന് ചെയറിൽ നിന്നും മറുപടി നൽകിയ ശേഷം നേരത്തെ തയ്യാറാക്കിക്കൊണ്ടുവന്ന ബാനറുയർത്തി ഇടതുപക്ഷ അംഗങ്ങൾ പ്രതിഷേധപ്രകടനം നടത്തുകയാണുണ്ടായത്.

ജനാധിപത്യത്തെ രീതി യിലുള്ള പ്രതിഷേധം ആകാം എന്നാൽ സംഘർഷമുണ്ടാക്കുന്ന തരത്തിൽ ചില സി പി എം അംഗങ്ങൾ പ്രവർത്തിച്ചത്‌ ശരിയായില്ലയെന്നും മുഹമ്മദലി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/205250/vvmuhammadali-said-unnecessary-protest-democracy-can-be-formf-protest-no-conflict)