---
title: "#pornographicvideo| അശ്ലീല വീഡിയോ; ആധികാരികത വ്യക്തമാക്കേണ്ടത്‌ പോലീസാണ് - മുസ്ലിം ലീഗ് "
english_title: "#pornographic #video  #police #to #clarify #the #authenticity  #Muslim #League"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/205255/pornographic-video-police-to-clarify-the-authenticity-muslim-league"
published_at: "2024-05-14T20:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664379f811e7c_league.jpg"
keywords: []
---

# #pornographicvideo| അശ്ലീല വീഡിയോ; ആധികാരികത വ്യക്തമാക്കേണ്ടത്‌ പോലീസാണ് - മുസ്ലിം ലീഗ് 

> **Lead Summary:** **നാദാപുരം :[ **ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിനും ഭരണ സമിതിക്കുമെതിരെ ജനാധിപത്യവിരുദ്ധ രീതിയിൽ സി.പി.എം അംഗങ്ങൾ നടത്തുന്ന സമരത്തെ ചെറുക്കുമെന്ന് നാദാപുരം പഞ്ചായത്ത്‌ മുസ്ലിം ലീഗ് പ്രസിഡന്റ്‌ വലിയാണ്ടി ഹമീദ്‌, ജന.സെക്രട്ടറി എടത്തിൽ നിസാർ എന്നിവർ പ്രസ്താവിച്ചു.

## Article Content

**നാദാപുരം :[ **ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിനും ഭരണ സമിതിക്കുമെതിരെ ജനാധിപത്യവിരുദ്ധ രീതിയിൽ സി.പി.എം അംഗങ്ങൾ നടത്തുന്ന സമരത്തെ ചെറുക്കുമെന്ന് നാദാപുരം പഞ്ചായത്ത്‌ മുസ്ലിം ലീഗ് പ്രസിഡന്റ്‌ വലിയാണ്ടി ഹമീദ്‌, ജന.സെക്രട്ടറി എടത്തിൽ നിസാർ എന്നിവർ പ്രസ്താവിച്ചു.

പ്രചരിക്കുന്ന അശ്ലീല വീഡിയോയുടെ ആധികാരികത വ്യക്തമാക്കേണ്ടത്‌ പോലീസാണെന്നും മുസ്ലിം ലീഗ് നേതാക്കൾ. നാട്ടിൽ സംഘർഷമുണ്ടാക്കുന്ന തരത്തിലുള്ള സമരത്തെ പൊതുജനം തള്ളിക്കളയുമെന്നും ഭരണത്തെ പറ്റിയോ വികസനത്തെ പറ്റിയോ എതിർത്ത്‌ ഒന്നും പറയാനില്ലാത്തത്‌ കൊണ്ടാണ് സി പി എം അനാവശ്യ വിവാദങ്ങളുടെ പിന്നാലെ പോകുന്നതെന്നും നേതാക്കൾ പറഞ്ഞു.

സി പി എം ആരോപിക്കുന്ന അശ്ലീല വീഡിയോയുടെ ആധികാരികത സംബന്ധിച്ച്‌ വ്യക്തമാക്കേണ്ടത്‌ പോലീസാണ് .ഈ വിഷയത്തിൽ പ്രസിഡണ്ടിനെതിരെയുള്ള സമരം രാഷ്ട്രീയ പ്രേരിതം മാത്രമാണെന്നും നേതാക്കൾ ആരോപിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/205255/pornographic-video-police-to-clarify-the-authenticity-muslim-league)