---
title: "#remembered   | എ.പി. നാണു മാസ്റ്റരെ അനുസ്മരിച്ചു "
english_title: " #remembered  #AP #Nanu  #master"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/205272/remembered-ap-nanu-master"
published_at: "2024-05-14T22:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6643928f77006_dsa.jpg"
keywords: []
---

# #remembered   | എ.പി. നാണു മാസ്റ്റരെ അനുസ്മരിച്ചു 

> **Lead Summary:**  ** അരൂർ:[ **കോൺഗ്രസ് നേതാവും ചിത്രകാരനും, കല്ലുമ്പുറം എൽ.പി സ്കൂൾ റിട്ട: പ്രധാന അധ്യാപകനുമായിരുന്ന കല്ലുമ്പുറം എ.പി. നാണുവിൻ്റെ രണ്ടാം ചരമ വാർഷികം വിവിധ പരിപാടികളോടെ ആചരിച്ചു.

## Article Content

 ** അരൂർ:[ **കോൺഗ്രസ് നേതാവും ചിത്രകാരനും, കല്ലുമ്പുറം എൽ.പി സ്കൂൾ റിട്ട: പ്രധാന അധ്യാപകനുമായിരുന്ന കല്ലുമ്പുറം എ.പി. നാണുവിൻ്റെ രണ്ടാം ചരമ വാർഷികം വിവിധ പരിപാടികളോടെ ആചരിച്ചു.

രാവിലെ വീട്ടുവളപ്പിന് സ്മൃതി മണ്ഡപത്തിൽ കോൺഗ്രസ് പ്രവർത്തകർ പുഷ്പാർച്ചന നടത്തി. തുടർന്ന് നടന്ന അനുസ്മരണ യോഗം കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് ശ്രീജേഷ് ഊരത്ത് ഉദ്ഘാടനം ചെയ്തു.

കെ. കെ. ബി ജീഷ് അധ്യക്ഷത വഹിച്ചു. കെ. സജീവൻ എം.കെ ഭാസ്കരൻ, പി അജിത്ത്,പി ശ്രീലത റീത്ത കണ്ടോത്ത്, പാറോള്ളതിൽ അബ്ദുല്ല, എ.ടി ദാസൻ പവിത്രപുരം പ്രകാശൻ ആയഞ്ചേരി നാരായണൻ, കെ.എം രജീഷ് എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/205272/remembered-ap-nanu-master)