---
title: "#arrest | ഓട്ടോ വിളിച്ച് കൊണ്ടുപോയി ഡ്രൈവറെ മർദ്ദിച്ച രണ്ട് പേർ അറസ്റ്റിൽ "
english_title: "#Two #people #were #arrested #for #taking #an #auto #and #beating #the #driver"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/205284/two-people-were-arrested-for-taking-an-auto-and-beating-the-driver"
published_at: "2024-05-14T23:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6643a664c4d60_ou.jpg"
keywords: []
---

# #arrest | ഓട്ടോ വിളിച്ച് കൊണ്ടുപോയി ഡ്രൈവറെ മർദ്ദിച്ച രണ്ട് പേർ അറസ്റ്റിൽ 

> **Lead Summary:** **നാദാപുരം :[ ** വാണിമേൽ ഭൂമിവാതുക്കൽ സ്റ്റാൻഡിൽ നിന്ന് ഓട്ടോ വിളിച്ച് കൊണ്ടുപോയി ഡ്രൈവറെ മർദ്ദിച്ച സംഘത്തിലെ രണ്ട് പേർ അറസ്റ്റിൽ.തിനൂർ പുളിയത്താണ്ടി അശ്വിൻ , നെല്ലിയുള്ളതിൽ കോടിയൂറ അതുൽ ലാൽ എന്നിവരെയാണ് വളയം പോലീസ് അറസ്റ്റ് ചെയ്തത്.

## Article Content

**നാദാപുരം :[ ** വാണിമേൽ ഭൂമിവാതുക്കൽ സ്റ്റാൻഡിൽ നിന്ന് ഓട്ടോ വിളിച്ച് കൊണ്ടുപോയി ഡ്രൈവറെ മർദ്ദിച്ച സംഘത്തിലെ രണ്ട് പേർ അറസ്റ്റിൽ.തിനൂർ പുളിയത്താണ്ടി അശ്വിൻ , നെല്ലിയുള്ളതിൽ കോടിയൂറ അതുൽ ലാൽ എന്നിവരെയാണ് വളയം പോലീസ് അറസ്റ്റ് ചെയ്തത്.

ഭൂമിവാതുക്കൽ സ്റ്റാൻഡിൽ ജോലി ചെയ്യുന്ന ഓട്ടോറിക്ഷ ഡ്രൈവർ വളയം നിരവുമ്മൽ സ്വദേശി ലിനീഷ് തിരുവണേമ്മലിനാണ് കഴിഞ്ഞ കഴിഞ്ഞയാഴ്ച്ച മർദ്ദനമേറ്റത്. ചേരനാണ്ടി ഭാഗത്തേക്ക് ഓട്ടം വിളിക്കുകയും, പുഴയോരത്ത് എത്തിയപ്പോൾ ഓട്ടോയിൽ ഉണ്ടായി രുന്ന യാത്രക്കാരനും മുഖം മൂടി ധാരിയായ മറ്റൊരാളും ചേർന്ന് വടിയും ,കല്ലും, മാരകായുധങ്ങളുമായി മർദ്ദിച്ചെന്നാണ് പരാതി.

അവശനായ തൊഴിലാളിയെ ഉപേക്ഷിച്ച് അക്രമികൾ രക്ഷപ്പെടുക യായിരുന്നു. വളയം പോലീസ് ഇൻസ്പെക്ടർ കെ.എസ്.അജേഷ്, സബ് ഇൻസ്പെക്ടർ വിനീത് വിജയൻ, എസ് ഐ. മണ്ണ് കണ്ടി ഹരിദാസൻ എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതികളെ പിടിച്ചത്.

അക്രമത്തിന് പിന്നിലെ കാരണങ്ങൾ പൊലീസ് അന്വേഷിച്ച് വരികയാണ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/205284/two-people-were-arrested-for-taking-an-auto-and-beating-the-driver)