---
title: " #RJD | എം.പി വീരേന്ദ്ര കുമാർ അനുസ്മരണ സമ്മേളനം വിജയിപ്പിക്കും;ആർ.ജെ.ഡി"
english_title: "#mpveerendrakumar  #Commemoration #will #be #successful #RJD"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/205602/mpveerendrakumar-commemoration-will-be-successful-rjd"
published_at: "2024-05-16T14:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6645c5144db09_rjd.jpg"
keywords: []
---

#  #RJD | എം.പി വീരേന്ദ്ര കുമാർ അനുസ്മരണ സമ്മേളനം വിജയിപ്പിക്കും;ആർ.ജെ.ഡി

> **Lead Summary:** **നാദാപുരം : [** ഈ മാസം 28 ന് കോഴിക്കോട് വച്ച് നടക്കുന്ന പ്രമുഖ സോഷ്യലിസ്റ്റും ജനതാദൾ നേതാവുമായ എം.പി വീരേന്ദ്രകുമാറിൻ്റെ നാലാം ചരമ വാർഷിക അനുസ്മരണം വിജയിപ്പിക്കാൻ ആർ.ജെ.ഡി നാദാപുരം നിയോജക മണ്ഡലം കമ്മറ്റി യോഗം തീരുമാനിച്ചു.

## Article Content

**നാദാപുരം : [** ഈ മാസം 28 ന് കോഴിക്കോട് വച്ച് നടക്കുന്ന പ്രമുഖ സോഷ്യലിസ്റ്റും ജനതാദൾ നേതാവുമായ എം.പി വീരേന്ദ്രകുമാറിൻ്റെ നാലാം ചരമ വാർഷിക അനുസ്മരണം വിജയിപ്പിക്കാൻ ആർ.ജെ.ഡി നാദാപുരം നിയോജക മണ്ഡലം കമ്മറ്റി യോഗം തീരുമാനിച്ചു.

മണ്ഡലം പ്രസിഡണ്ട് വത്സരാജ് മണലാട്ട് അധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി പി.പി രാജൻ യോഗം ഉദ്ഘാടനം ചെയ്തു.

ജില്ലാ ഭാരവാഹികളായ പി.എം നാണു, ഇ.കെ സജിത്ത് കുമാർ,യുവജനത സംസ്ഥാന സെക്രട്ടറി കെ. രജീഷ്,മണ്ഡലം സെക്രട്ടറി കെ.വിനാസർ, എൻ.ജി.ഒ സെൻ്റർ സംസ്ഥാന പ്രസിഡന്റ് എൻ.കെ മൊയ്തു, കെ.സി വിനയകുമാർ, ഗംഗാധരൻ പാച്ചാക്കര,യു.വികുമാരൻ, ടി. പ്രകാശൻ,കോമത്ത് ഭാസ്ക്കരൻ, ടി.രാമകൃഷ്ണൻ, എം ബാൽ രാജ്, ടി. മഹേഷ് എന്നിവർ പ്രസംഗിച്ചു.

സോഷ്യലിസ്റ്റും സമത പ്രസിഡണ്ടുമായിരുന്ന സി. ഹരി,നാദാപുരം പഞ്ചായത്ത് ജനതാദൾ മുൻ പ്രസിഡണ്ട് ഇ.കെ നാരായണ കുറുപ്പ് എന്നിവരുടെ നിര്യാണത്തിൽ മണ്ഡലം കമ്മറ്റി യോഗം അനുശോചിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/205602/mpveerendrakumar-commemoration-will-be-successful-rjd)