---
title: " #arrest | വാട്‌സാപ്പ് ഗ്രൂപ്പിൽ വ്യാജവാർത്ത പ്രചരിപ്പിച്ച നാദാപുരം സ്വദേശി അറസ്റ്റിൽ"
english_title: " #arrested #for #spreading #fake #news #in #a #WhatsApp #group"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/205667/arrested-for-spreading-fake-news-in-a-whatsapp-group"
published_at: "2024-05-16T19:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664615b4d938b_police.jpg"
keywords: []
---

#  #arrest | വാട്‌സാപ്പ് ഗ്രൂപ്പിൽ വ്യാജവാർത്ത പ്രചരിപ്പിച്ച നാദാപുരം സ്വദേശി അറസ്റ്റിൽ

> **Lead Summary:** **നാദാപുരം :[ **വാട്‌സാപ്പ് ഗ്രൂപ്പിൽ വ്യാജപ്രചാരണം നടത്തിയ വയോധികനെ മട്ടന്നൂർ പോലീസ് അറസ്റ്റ് ചെയ്തു. നാദാപുരം കുമ്മൻകോട് സ്വദേശി പി. അബ്ദുള്ളയാണ് അറസ്റ്റിലായത്.

## Article Content

**നാദാപുരം :[ **വാട്‌സാപ്പ് ഗ്രൂപ്പിൽ വ്യാജപ്രചാരണം നടത്തിയ വയോധികനെ മട്ടന്നൂർ പോലീസ് അറസ്റ്റ് ചെയ്തു. നാദാപുരം കുമ്മൻകോട് സ്വദേശി പി. അബ്ദുള്ളയാണ് അറസ്റ്റിലായത്.

മേയ് നാലിന് ഉളിയിൽ ആക്രി ശേഖരിക്കുന്നവരെ കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന സംശയത്തെ തുടർന്ന് നാട്ടുകാർ തടഞ്ഞുനിർത്തിയിരുന്നു.

ഈ സംഭവത്തിന്റെ വീഡിയോ 'കല്യാണം നിശ്ചയിച്ച മുസ്‌ലിം പെൺകുട്ടിയെ ഉളിയിൽ സഖാവ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചു' എന്ന അടിക്കുറിപ്പോടെ വാട്‌സാപ്പ് ഗ്രൂപ്പിൽ പ്രചരിപ്പിക്കുകയായിരുന്നു.

സംഭവസ്ഥലത്തുണ്ടായിരുന്ന ഉളിയിൽ സ്വദേശി കെ.സി. സുരേഷ്ബാബു നൽകിയ പരാതിയിലാണ് നടപടി. മട്ടന്നൂർ എസ്.ഐ. ആർ.എൻ. പ്രശാന്തിന്റെ നേതൃത്വത്തിലാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തിൽ വിട്ടു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/205667/arrested-for-spreading-fake-news-in-a-whatsapp-group)