---
title: "#Alumnimeet | മധുരിക്കും ഓർമ്മകൾ; വീണ്ടും ഒത്തുചേർന്ന് കടത്തനാട് രാജാസിലെ പൂർവ്വ വിദ്യാർത്ഥികൾ"
english_title: "#Alumni #of #Katthannad #Rajas #reunited"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/205840/alumni-of-katthannad-rajas-reunited"
published_at: "2024-05-17T16:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66473d2a97b39_alumnii.jpg"
keywords: []
---

# #Alumnimeet | മധുരിക്കും ഓർമ്മകൾ; വീണ്ടും ഒത്തുചേർന്ന് കടത്തനാട് രാജാസിലെ പൂർവ്വ വിദ്യാർത്ഥികൾ

> **Lead Summary:** **പുറമേരി :[ **മധുരിക്കും ഓർമ്മകളുമായി അവർ വീണ്ടും ഒത്തുചേർന്നു. പുറമേരി കടത്തനാട് രാജാസിലെ പൂർവ്വ വിദ്യാർത്ഥികളാണ് ഒരു വട്ടം കൂടി സംഗമിച്ചത്.

## Article Content

**പുറമേരി :[ **മധുരിക്കും ഓർമ്മകളുമായി അവർ വീണ്ടും ഒത്തുചേർന്നു. പുറമേരി കടത്തനാട് രാജാസിലെ പൂർവ്വ വിദ്യാർത്ഥികളാണ് ഒരു വട്ടം കൂടി സംഗമിച്ചത്.

> കടത്തനാട് രാജാസ് ഹയർ സെക്കൻഡറി സ്കൂൾ 1989 ബാച്ച് എസ് എസ് എൽ സി പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ "സഹപാഠികൾ 10@ 89" ഇരിങ്ങൽ സർഗാലയിൽ വാർഷികാഘോഷവുമായി വീണ്ടും ഒത്തുചേർന്നു.

പരിപാടി കെ ആർ എച്ച് എസ് എസ് മുൻ പ്രധാന അധ്യാപകൻ വേണു കക്കട്ടിൽ ഉദ്ഘാടനം ചെയ്തു. കവിയും ചലച്ചിത്ര ഗാനരചയിതാവുമായ എ കെ രഞ്ജിത്ത് മുഖ്യാതിഥിയായി.

മനോജ് നാച്ചുറൽ അധ്യക്ഷത വഹിച്ചു. ടി. പി. കരുണൻ, ഷൈജു. പി .പി, ഗീതാ മോഹൻ, പ്രസീത എ .കെ, സുരേഷ് ബാബു വി ,ദിനേശൻ കുമ്മങ്കോട്, ഷീജ വി .കെ ,സുമതി. പി .പി, ബീന. കെ പി, രഞ്ജന, അനീഷ് .ടി .പി,എന്നിവർ സംസാരിച്ചു.

ചടങ്ങിൽ വിവിധ മത്സരപരീക്ഷകളിൽ വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/205840/alumni-of-katthannad-rajas-reunited)