---
title: " #Kudumbashree | കുടുംബശ്രീ വാർഷികത്തിന്റെ ഭാഗമായി  'എന്നിടം' ആഘോഷിച്ചു "
english_title: "#Ninitamm  #was #celebrated #as #part #of  #Kudumbashree #anniversary"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/205851/ninitamm-was-celebrated-as-part-of-kudumbashree-anniversary"
published_at: "2024-05-17T17:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6647482cb21d9_kudumbasree.jpg"
keywords: []
---

#  #Kudumbashree | കുടുംബശ്രീ വാർഷികത്തിന്റെ ഭാഗമായി  'എന്നിടം' ആഘോഷിച്ചു 

> **Lead Summary:** ** നാദാപുരം :[ **ഗ്രാമ പഞ്ചായത്ത്‌ കുടുംബ ശ്രീയുടെ 26 ആം വാർഷികാഘോഷത്തിന്റെ ഭാഗമായി എന്നിടം പരിപാടി സംഘടിപ്പുച്ചു.

## Article Content

** നാദാപുരം :[ **ഗ്രാമ പഞ്ചായത്ത്‌ കുടുംബ ശ്രീയുടെ 26 ആം വാർഷികാഘോഷത്തിന്റെ ഭാഗമായി എന്നിടം പരിപാടി സംഘടിപ്പുച്ചു.

22 വാർഡിലും അയൽകൂട്ടം അംഗങ്ങൾ അയൽ പക്ക വീട്ടിൽ ഒരുമിച്ചുകൂടി എ ഡി എസ്സു കളെ റിക്രിയേഷൻ & കൾച്ചറൽ സെന്ററികളാക്കി മാറ്റുന്നതാണ് എന്നിടം പരിപാടി.

വിനോദം വിഞ്ജാനം കലാകാരി കായിക പരിപാടികൾ സാംസ്കാരിക ഭക്ഷ്യ മേളകൾ എന്നിവയും ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും. മഴക്കാല പൂർവ്വ ശുചീകരണത്തിനും ആരോഗ്യ പരിചരണത്തിനും മുൻഗണന നൽകിയാണ് പരിപാടി ആസൂത്രണം ചെയ്യുന്നത്‌.

ഗ്രാമ പഞ്ചായത്ത്‌ തല ഉൽഘാടനം പ്രസിഡന്റ്‌ വി വി മുഹമ്മദലി നിർ വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ സി കെ നാസർ എം സി സുബൈർ ജനീദ ഫിർദൗസ്‌ സെക്രെട്ടറി എൻ ഷാമില അസി സെക്രെട്ടറി ടി പ്രേമാനന്ദൻ ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ സി ഡി എസ്‌ ചെയർ പേഴ്സൺ പി ടി കെറീജ ‌ എന്നിവർ വിവിധ വാർഡുകളിൽ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/205851/ninitamm-was-celebrated-as-part-of-kudumbashree-anniversary)