---
title: " #cleaning | മഴയെത്തും മുമ്പേ ; ഇയ്യംകോട് മഴക്കാല പൂർവ്വ ശുചീകരണം നടത്തി "
english_title: " #grama #panchayat #Iyamkot #conducted #pre-monsoon #cleaning"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/206424/grama-panchayat-iyamkot-conducted-pre-monsoon-cleaning"
published_at: "2024-05-20T14:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664b16787ec2f_eyamkodnada.jpg"
keywords: []
---

#  #cleaning | മഴയെത്തും മുമ്പേ ; ഇയ്യംകോട് മഴക്കാല പൂർവ്വ ശുചീകരണം നടത്തി 

> **Lead Summary:** **നാദാപുരം :[ **ഗ്രാമ പഞ്ചായത്ത് ഇയ്യംകോട് രണ്ടാം വാർഡിൽ മഴക്കാല പൂർവ്വ ശുചീകരണം നടത്തി.വാർഡിലെ പ്രധാന പൊതു ഇടങ്ങൾ , ഓടകൾ , അംഗനവാടി പരിസരം തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് ശുചീകരണം നടന്നത് .

## Article Content

**നാദാപുരം :[ **ഗ്രാമ പഞ്ചായത്ത് ഇയ്യംകോട് രണ്ടാം വാർഡിൽ മഴക്കാല പൂർവ്വ ശുചീകരണം നടത്തി.വാർഡിലെ പ്രധാന പൊതു ഇടങ്ങൾ , ഓടകൾ , അംഗനവാടി പരിസരം തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് ശുചീകരണം നടന്നത് .

വാർഡ് മെമ്പറും ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായ സി കെ നാസർ ശുചീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു .

വാർഡ് വികസന സമിതി കൺവീനർ ഷഹീർ മുറിച്ചാണ്ടി , ഇസ്മായിൽ ചക്കാലക്കൽ , വി കെ ഫൈസൽ, ആശാ വർക്കർ ഷൈമ , വാർഡ് സാനിറ്റേഷൻ അംഗങ്ങൾ , തൊഴിലുറപ്പ് മാറ്റ് ലിസി , മറ്റു തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർ പങ്കെടുത്തു . 

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/206424/grama-panchayat-iyamkot-conducted-pre-monsoon-cleaning)