---
title: "#kmcc | പ്രതിഷേധം ശക്തമാകുന്നു ; നേതാവിനെതിരെ പൊലീസ് ചുമത്തിയത് കള്ളക്കേസ് -കെഎംസിസി "
english_title: "#Case  #stabbing #youth  #Jathieri #police #filed  #false #case #against  #leader #KMCC"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/206446/case-stabbing-youth-jathieri-police-filed-false-case-against-leader-kmcc"
published_at: "2024-05-20T16:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664b29c9425f2_JATHIYERI.jpg"
keywords: []
---

# #kmcc | പ്രതിഷേധം ശക്തമാകുന്നു ; നേതാവിനെതിരെ പൊലീസ് ചുമത്തിയത് കള്ളക്കേസ് -കെഎംസിസി 

> **Lead Summary:** **നാദാപുരം :[ **[ ]അജ്‌മാൻ കെഎംസിസി നാദാപുരം മണ്ഡലം പ്രസിഡന്റ് റസാഖ്‌ കെ പിയെയും ഷഫീഖ് ജെ.പി യെയും അകാരണമായി അറസ്റ്റ് ചെയ്തു റിമാന്റ് ചെയ്ത പോലീസ് നടപടി അജ്‌മാൻ കെഎംസിസി ജില്ലാ കമ്മിറ്റി അപലപിച്ചു.

## Article Content

**നാദാപുരം :[ **[ ]അജ്‌മാൻ കെഎംസിസി നാദാപുരം മണ്ഡലം പ്രസിഡന്റ് റസാഖ്‌ കെ പിയെയും ഷഫീഖ് ജെ.പി യെയും അകാരണമായി അറസ്റ്റ് ചെയ്തു റിമാന്റ് ചെയ്ത പോലീസ് നടപടി അജ്‌മാൻ കെഎംസിസി ജില്ലാ കമ്മിറ്റി അപലപിച്ചു.

ലോകസഭ തെരഞ്ഞെടുപ്പിൽ വടകര മണ്ഡലത്തിൽ ദയനീയ പരാജയം ഉറപ്പിച്ച സാഹചര്യത്തിൽ സിപിഐഎം പോലീസിനെ ഉപയോഗിച്ച് ഐക്യ ജനാധിപത്യ മുന്നണിയുടെ വിജയത്തിന് വേണ്ടി പ്രവർത്തിച്ചവരുടെ മേൽ അക്രമം അഴിച്ചുവിട്ട സിപിഐഎം ഗുണ്ടകളെ സംരക്ഷിക്കാനും കെഎംസിസി നേതാക്കൾക്കെതിരെയും കള്ളക്കേസുകൾ എടുക്കുന്നതിരെ കെഎംസിസി കോഴിക്കോട് ജില്ലാ പ്രസിഡന്റ് മുഹമ്മദ്‌ എടച്ചേരി പ്രതിഷേധിച്ചു.

പോലീസ് സിപിഎമ്മിന്റെ ആജ്ഞാനുവർത്തികൾ ആയി ഏകപക്ഷീയമായി കെഎംസിസി പ്രവർത്തകർക്കെതിരെ ഭരണത്തിന്റെ മറവിൽ കള്ളക്കേസ് എടുക്കുന്നത് അവസാനിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കള്ളക്കേസ് എടുത്തു പ്രവർത്തകരുടെ മനോവീര്യം തകർക്കുന്ന നടപടിക്കെതിരെ മനുഷ്യാവകാശ കമ്മിഷനും സംസ്ഥാന പോലീസ് മേധാവിക്കും പരാതി നൽകുമെന്നും അജ്‌മാൻ കെഎംസിസി നാദാപുരം മണ്ഡലം കമ്മിറ്റി അറിയിച്ചു.

സൂപ്പി പാതിരപ്പറ്റ, ഇസ്മായിൽ എളമടം തുടങ്ങിയ നേതാക്കളും പ്രതിഷേധം രേഖപ്പെടുത്തി. കെഎംസിസി നാദാപുരം മണ്ഡലം കമ്മിറ്റിയും പ്രതിഷേധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/206446/case-stabbing-youth-jathieri-police-filed-false-case-against-leader-kmcc)