---
title: "#TKBalan | കോൺഗ്രസ് പോരാളി; ടി കെ ബാലൻ്റെ വേർപാടിൽ സർവ്വകക്ഷി അനുശോചനം "
english_title: " #Condolences #from #all #parties #death #of #TKBalan"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/206470/condolences-from-all-parties-death-of-tkbalan"
published_at: "2024-05-20T18:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664b47670864b_tk_balan.jpg"
keywords: []
---

# #TKBalan | കോൺഗ്രസ് പോരാളി; ടി കെ ബാലൻ്റെ വേർപാടിൽ സർവ്വകക്ഷി അനുശോചനം 

> **Lead Summary:** ** വളയം:[ **[ ]വിട്ടുവീഴ്ച്ചയില്ലാത നിലപാടും ആത്മാർത്ഥമായ ഇടപെടലും വളയത്തിന് നഷ്ടമായത് മാതൃകയാക്കാവുന്ന കോൺഗ്രസ് പോരാളിയെയാണെന്ന് നേതാക്കൾ.

## Article Content

** വളയം:[ **[ ]വിട്ടുവീഴ്ച്ചയില്ലാത നിലപാടും ആത്മാർത്ഥമായ ഇടപെടലും വളയത്തിന് നഷ്ടമായത് മാതൃകയാക്കാവുന്ന കോൺഗ്രസ് പോരാളിയെയാണെന്ന് നേതാക്കൾ.

കോൺഗ്രസ് നാദാപുരം ബ്ലോക്ക് സെക്രട്ടറിയും വാട്ടർ അതോറിറ്റി റിട്ട. ജീവനക്കാരനുമായ വളയം എ കെ ജംഗ്ഷൻ നവധ്വനി ക്ലബ് പരിസരത്തെ തറോക്കണ്ടിയിൽ ബാലൻ വേർപാടിൽ സർവ്വകക്ഷി അനുശോചനം.

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ രാത്രി അന്തരിച്ച ടി കെ ബാലൻ്റെ മൃതദ്ദേഹം ഇന്ന് പകൽ പന്ത്രണ്ടോടെ വീട്ടുവളപ്പിൽ സംസ്ക്കരിച്ചു.നൂറുകണക്കിനാളുകൾ അന്ത്യോപചാരമർപ്പിച്ചു.

കേരളാ വാട്ടർ അതോറിറ്റി എംപ്ലോയീസ് അസോസിയേഷൻ പുറമേരി യൂണിറ്റ് പ്രസിഡൻ്റും ജില്ലാ കമ്മറ്റി അംഗവുമായിരുന്ന ബാലസതൂണേരി ബ്ലോക്ക് എംപ്ലോയീസ് കോ - ഓപ്പറേറ്റീവ് സൊസൈറ്റി ഡയരക്ടറാണ്.

ദീർഘകാലം വളയം പരദേവതാ ക്ഷേത്ര ഭരണസമിതി സെക്രട്ടറിയും ട്രഷററായും പ്രവർത്തിച്ച അദ്ദേഹം നവധ്വനി ക്ലബ് രക്ഷാധികാരി കമ്മറ്റി ചെയർമാനാണ്. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് മോഹനൻ പാറക്കടവ് , ഡിസിസി സെക്രട്ടറി ആവോലം രാധാകൃഷ്ണൻ, ഡിസിസി എക്സിക്യുട്ടീവ് അംഗം അഡ്വ. സജീവ്, മണ്ഡലം പ്രസിഡൻ്റ് കെ ചന്ദ്രൻ മാസ്റ്റർ, ഡിസിസി അംഗം കെ കൃഷ്ണൻ, കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രവീഷ് വളയം, ബ്ലോക്ക് വൈ. പ്രസിഡൻ്റ് പി .കെ ശങ്കരൻ തുടങ്ങിയ കോൺഗ്രസ് നേതാക്കൾ മൃതദ്ദേഹത്തിൽ ത്രിവർന്ന പതാക പുതപ്പിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ. പി പ്രദീഷ്, സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാർ കെ. വിനോദൻ , ചെക്യാട് . ഗ്രാമപഞ്ചായത്തംഗം കെ.പി കുമാരൻ , രാജീവ് പുതുശ്ശേരി തുടങ്ങിയവർ അന്ത്യോപചാരമർപ്പിച്ചു.

സംസ്ക്കാര ചടങ്ങിന് ശേഷം നടന്ന സർവ്വകക്ഷി അനുശോചന യോഗത്തിൽ ഗ്രാമ പഞ്ചായത്ത് വൈ. പ്രസിഡൻ്റ് ടി.പി നിഷ അധ്യക്ഷയായി.

കെ. ചന്ദ്രൻ മാസ്റ്റർ ,ആവോലം രാധാകൃഷ്ണൻ, ടി. കണാരൻ , മോഹനൻ പാറക്കടവ്, കെ. ശ്രീജിത്ത്, കെ.ടി കുഞ്ഞികണ്ണൻ , അഹമ്മദ് കുട്ടി, തയ്യിൽ ശ്രീധരൻ, കുഞ്ഞികേളു, കെ.കെ ശ്രീജിത്, പി.കെ ശങ്കരൻ, കെ കൃഷ്ണ മാസ്റ്റർ, രവീഷ് വളയം, കെ. സുശാന്ത്, സി എച്ച് ബാബു ,കൃഷ്ണകുമാർ, സി രാജൻ, സുനിൽ കാവുന്തറ , ഇ കെ നിഷ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/206470/condolences-from-all-parties-death-of-tkbalan)