---
title: "#DrIdris | അശരണരെയും നിരാലംബരെയും ചേർത്തുപിടിക്കാൻ പൊതു സമൂഹം രംഗത്ത് വരണം - ഡോ.ഇദ്രിസ് "
english_title: "#General #society #should #come #forward #to #support #the #helpless #and #the #needy  #DrIdris"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/206476/general-society-should-come-forward-to-support-the-helpless-and-the-needy-dridris"
published_at: "2024-05-20T19:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664b521b5f34f_first.jpg"
keywords: []
---

# #DrIdris | അശരണരെയും നിരാലംബരെയും ചേർത്തുപിടിക്കാൻ പൊതു സമൂഹം രംഗത്ത് വരണം - ഡോ.ഇദ്രിസ് 

> **Lead Summary:** **എടച്ചേരി :[ **അശരണരെയും നിരാലംബരെയും ചേർത്തുപിടിക്കാൻ പൊതു സമൂഹം രംഗത്ത് വരണമെന്നും ഇതിന്നായി അയൽപക്ക കൂട്ടായ്മകൾ രൂപപ്പെടണമെന്നും തണൽ ചെയർമാൻ ഡോ ഇദ്രിസ് പ്രസ്താവിച്ചു.

## Article Content

**എടച്ചേരി :[ **അശരണരെയും നിരാലംബരെയും ചേർത്തുപിടിക്കാൻ പൊതു സമൂഹം രംഗത്ത് വരണമെന്നും ഇതിന്നായി അയൽപക്ക കൂട്ടായ്മകൾ രൂപപ്പെടണമെന്നും തണൽ ചെയർമാൻ ഡോ ഇദ്രിസ് പ്രസ്താവിച്ചു.

എടച്ചേരി തണൽ അങ്കണത്തിൽ നടന്ന കാഴ്ചകൾക്കുമപ്പുറം വനിതാസംഗമത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. എടച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ പത്മിനി ടീച്ചർ വനിതാസംഗമം ഉദ്ഘാടനം ചെയ്തു.

 നാദാപുരം , കുറ്റ്യാടി, കൂത്തുപറമ്പ് നിയോജക മണ്ഡലങ്ങളിലെ എഴുന്നൂറോളം സന്നദ്ധവനിതാ പ്രവർത്തകരാണ് സംഗമത്തിലെത്തിചേർന്നത്.

ഇതിനകം തണലിൽ നിന്നും വിട പറഞ്ഞവർക്കുള്ള അനുസ്മരണം, തണൽ കുടുംബാംഗങ്ങളുടെ കലാവിരുന്ന് എന്നിവ വനിതാസംഗമത്തിന് മാറ്റുകൂട്ടി.

സ്വാഗത സംഘം ചെയർമാൻ മൂസ കുറുങ്ങോട്ട് അധ്യക്ഷത വഹിച്ചു. കൺവീനർ ഷാജഹാൻ, ഇല്യാസ് തരുവണ, ടി.ഐ നാസർ, കെ.വി റംല ടീച്ചർ, പി.കെ ബാബു എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/206476/general-society-should-come-forward-to-support-the-helpless-and-the-needy-dridris)