---
title: "#MuslimLeague|നിരപരാധികളെ പീഡിപ്പിക്കുന്നു; വളയം പോലീസ് നിലപാടിനെതിരെ ശക്തമായ സമരം -മുസ്ലിം ലീഗ് "
english_title: "#Torture   #innocent  #Violent #protest #against #Valayam #police  #stance  #MuslimLeague"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/206507/torture-innocent-violent-protest-against-valayam-police-stance-muslimleague"
published_at: "2024-05-20T21:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664b78dd91513_league.jpg"
keywords: []
---

# #MuslimLeague|നിരപരാധികളെ പീഡിപ്പിക്കുന്നു; വളയം പോലീസ് നിലപാടിനെതിരെ ശക്തമായ സമരം -മുസ്ലിം ലീഗ് 

> **Lead Summary:**  പാറക്കടവ്**: ക**ഴിഞ്ഞാഴ്ച ജാതിയേരിയിലുണ്ടായ അനിഷ്ടസംഭവത്തിൻ്റെ പേരിൽ നിരപരാധികളായ മുസ്ലിം ലീഗ് പ്രവർത്തകരെ പീഡിപ്പിക്കുന്ന വളയംസി.ഐ യുടെ നടപടിക്കെതിരെ ശക്തമായ സമരവുമായി ചെക്യാട് പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റി മുന്നോട്ട് പോവുമെന്ന് പ്രസിഡൻറ് അഹമദ് കുറുവയിലും ജന:സെക്രട്ടറി സി.എച്ച് ഹമീദ് മാസ്റ്ററും പ്രസ്താവനയിൽ പറഞ്ഞു.

## Article Content

 പാറക്കടവ്**: ക**ഴിഞ്ഞാഴ്ച ജാതിയേരിയിലുണ്ടായ അനിഷ്ടസംഭവത്തിൻ്റെ പേരിൽ നിരപരാധികളായ മുസ്ലിം ലീഗ് പ്രവർത്തകരെ പീഡിപ്പിക്കുന്ന വളയംസി.ഐ യുടെ നടപടിക്കെതിരെ ശക്തമായ സമരവുമായി ചെക്യാട് പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റി മുന്നോട്ട് പോവുമെന്ന് പ്രസിഡൻറ് അഹമദ് കുറുവയിലും ജന:സെക്രട്ടറി സി.എച്ച് ഹമീദ് മാസ്റ്ററും പ്രസ്താവനയിൽ പറഞ്ഞു.

നിരപരാധികളായ അജ്മാൻ കെ.എം.സി.സി നാദാപുരം മണ്ഡലം പ്രസിഡൻറ് റസാഖ് ഹാജിയെയും,പാലാമ്പറ്റ ഷഫീഖിനെയുംഅറസ്റ്റ് ചെയ്തത് തികച്ചും അന്യായമാണ്. പ്രസ്തുത സംഭവത്തിൽ ഏകപക്ഷിയമായിട്ടാണ് വളയം സി.ഐ നടപടി സ്വീകരിക്കുന്നത്.

സംഭവത്തിൽ സത്യസന്ധമായി അന്വേഷണം നടത്തുകയാണ് വേണ്ടതെന്നും നേതാക്കൾ കൂട്ടിച്ചേർത്തു. അല്ലാത്ത പക്ഷം ശക്തമായ സമരപരിപാടി യുമായി മുന്നോട്ട് പോകുമെന്നും പ്രസ്താവനയിൽ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/206507/torture-innocent-violent-protest-against-valayam-police-stance-muslimleague)