---
title: "#StudyCamp  | തൻശീത്ത്‌ പഠനക്യാമ്പ്; മാതൃകാപ്രവർത്തനം"
english_title: "#Tansheet #Study #Camp #Exemplary #work"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/206927/tansheet-study-camp-exemplary-work"
published_at: "2024-05-22T20:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664e08612bbf5_studycamp.jpg"
keywords: []
---

# #StudyCamp  | തൻശീത്ത്‌ പഠനക്യാമ്പ്; മാതൃകാപ്രവർത്തനം

> **Lead Summary:** ** നാദാപുരം :[ **ദാറുൽ ഈമാൻ മദ്രസ്സാമാനേജ്മെന്റ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ തൻശീത്ത്‌ പഠനക്യാമ്പ് മദ്രസ്സകൾക്കും സ്കൂളുകൾക്കും മാതൃകയാക്കാവുന്ന പ്രവർത്തനമാണെന്ന് കുന്നുമ്മൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ മുഹമ്മദ്‌ കക്കട്ടിൽ പറഞ്ഞു.

## Article Content

** നാദാപുരം :[ **ദാറുൽ ഈമാൻ മദ്രസ്സാമാനേജ്മെന്റ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ തൻശീത്ത്‌ പഠനക്യാമ്പ് മദ്രസ്സകൾക്കും സ്കൂളുകൾക്കും മാതൃകയാക്കാവുന്ന പ്രവർത്തനമാണെന്ന് കുന്നുമ്മൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ മുഹമ്മദ്‌ കക്കട്ടിൽ പറഞ്ഞു.

 തന്റെയൊക്കെ പഠനകാലത്ത് ഇത്തരത്തിലുള്ള ക്യാമ്പുകൾ ഉണ്ടായിരുന്നില്ല ചെറുപ്രായത്തിൽ തന്നെ ഒരു ഗോൾസെറ്റ്‌ ചെയ്ത്‌ പഠനം നടത്തുന്നത്‌ അവരുടെ ഭാവിയെ സുരക്ഷിതമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ക്യാമ്പ് ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദാറുൽ ഈമാൻ മദ്രസ്സ എന്നും വേറിട്ട പ്രവർത്തനങ്ങൾ നടത്തി മാതൃക തീർത്തവരാണ് , ജനാധിപത്യരീതിയെകുറിച്ച്‌ അറിവ്‌ നൽകാൻ മദ്രസ്സാ ലീഡർ തിരഞ്ഞെടുപ്പ്‌, വിദ്യാർത്തികളുടെ സർഗ്ഗാത്മകത വളർത്താൻ മാഗസിനുകൾ ,പഠനയാത്ര,ബോധവൽക്കരണക്ലാസ്സുകൾ എന്നിവ നടത്തിവരുന്നു .

കല്ലാച്ചി റെയ്ഞ്ചിൽ പൊതുപരീക്ഷകളിലും മികവ്‌ പുലർത്തുന്നു . നൗഫൽ മുസ്ല്യാർ അധ്യക്ഷത വഹിച്ച യോഗത്തിൽ ഷംസുദ്ദീൻ ഇല്ലത്ത്‌, ചെയർമാൻ ഇല്ലത്ത് മൊയ്തുഹാജി, വി കെ അബ്ദുൽലത്തീഫ്‌, ശവ്വ്‌Iർഅലി,പുത്തൻപുരയിൽ ഇബ്രാഹിം,നൗഷാദ് മുസ്‌ല്യാർ , മുഹമ്മദ് ഷാഫീ വാഫി ,എന്നിവർ സംബന്ധിചു.

ക്യാമ്പിന് ജെസി നജീബ്‌ മാസ്റ്റർ, ജെസി ഹാരിസ്‌ മാസ്റ്റർ എന്നിവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/206927/tansheet-study-camp-exemplary-work)