---
title: "#recklesscarride | നാദാപുരത്ത് ഓടുന്ന കാറിൽ യുവാക്കളുടെ സാഹസിക യാത്ര; അന്വേഷണം ആരംഭിച്ച് പൊലീസ് "
english_title: "#Adventure #youth #moving #car #Nadapuram #Police #have #started #investigation"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/207341/adventure-youth-moving-car-nadapuram-police-have-started-investigation"
published_at: "2024-05-24T17:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665086097cd7d_nadapuram.jpg"
keywords: []
---

# #recklesscarride | നാദാപുരത്ത് ഓടുന്ന കാറിൽ യുവാക്കളുടെ സാഹസിക യാത്ര; അന്വേഷണം ആരംഭിച്ച് പൊലീസ് 

> **Lead Summary:** **നാദാപുരം: **തിരക്കുള്ള റോഡിലൂടെ കാറിൽ അപകടകരമായ രീതിയിൽ യാത്ര നടത്തിയ യുവാക്കൾക്കെതിരെ നടപടിക്കൊരുങ്ങി പൊലീസ്. കല്ലാച്ചി-വളയം റോഡിലാണ് പിന്നിലെ ഡോറിലിരുന്ന് പാട്ടുപാടി യുവാക്കളുടെ അപകട യാത്ര.

## Article Content

**നാദാപുരം: **തിരക്കുള്ള റോഡിലൂടെ കാറിൽ അപകടകരമായ രീതിയിൽ യാത്ര നടത്തിയ യുവാക്കൾക്കെതിരെ നടപടിക്കൊരുങ്ങി പൊലീസ്. കല്ലാച്ചി-വളയം റോഡിലാണ് പിന്നിലെ ഡോറിലിരുന്ന് പാട്ടുപാടി യുവാക്കളുടെ അപകട യാത്ര.

യാത്രയുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ചാറ്റൽ മഴ പെയ്യുമ്പോഴാണ് റോഡിൽ അപകട യാത്ര നടത്തിയത്. ഈ സമയത്ത് നിരവധി വാഹനങ്ങൾ റോഡിലൂടെ പോകുന്നുണ്ടായിരുന്നു.

ആയഞ്ചേരി സ്വദേശികളാണ് കാറിലുണ്ടായിരുന്നതെന്നാണ് വിവരം. സംഭവത്തിൽ പൊലീസും മോട്ടർ വാഹന വകുപ്പും നടപടി ആരംഭിച്ചിട്ടുണ്ട്. വാഹന ഉടമയെ പൊലീസ് കണ്ടെത്തിയെന്നാണ് വിവരം.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/207341/adventure-youth-moving-car-nadapuram-police-have-started-investigation)