---
title: "#cleaning | നല്ല നാടിന്; കല്ലാച്ചിയിൽ വ്യാപാരികൾ തെരുവ് ശുചീകരിച്ചു"
english_title: "#For #good #country #Traders #cleaned #street #Kallachi"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/207488/for-good-country-traders-cleaned-street-kallachi"
published_at: "2024-05-25T13:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66519689c1efa_nadapuram.jpg"
keywords: []
---

# #cleaning | നല്ല നാടിന്; കല്ലാച്ചിയിൽ വ്യാപാരികൾ തെരുവ് ശുചീകരിച്ചു

> **Lead Summary:** **നാദാപുരം :** അവർ നാടിനൊപ്പമാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചു. കല്ലാച്ചിയിൽ വ്യാപാരികളും ഹരിത കർമ്മ സേന വളണ്ടിയർമാരും ചേർന്ന് തെരുവ് ശുചീകരിച്ചു. ഗ്രാമപഞ്ചായത്തിൻ്റെ ആഹ്വാനം പ്രകാരം വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കളും പ്രവർത്തകരുമാണ് കല്ലാച്ചി ടൗണും പരിസരവും ശുചീകരിച്ചത്.

## Article Content

**നാദാപുരം :** അവർ നാടിനൊപ്പമാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചു. കല്ലാച്ചിയിൽ വ്യാപാരികളും ഹരിത കർമ്മ സേന വളണ്ടിയർമാരും ചേർന്ന് തെരുവ് ശുചീകരിച്ചു. ഗ്രാമപഞ്ചായത്തിൻ്റെ ആഹ്വാനം പ്രകാരം വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കളും പ്രവർത്തകരുമാണ് കല്ലാച്ചി ടൗണും പരിസരവും ശുചീകരിച്ചത്.

വേനൽ മഴ പെയ്തതോടെ ഒഴുകിയെത്തിയ പ്ലാസ്റ്റിക് മാലിന്യങ്ങളാൽ ഡ്രൈനേജുകളിൽ ഒഴുക്കു തടസപ്പെട്ടിരുന്നു.

റോഡിൽ അടിഞ്ഞുകൂടിയ മണ്ണും മറ്റ് മലിന്യങ്ങളും ഉൾപെടെ വ്യാപാരികൾ നീക്കം ചെയ്തു. ശനിയാഴ്ച്ച രാവിലെ മുതലാണ് വ്യാപാരികൾ സന്നദ്ധ പ്രവർത്തനം നടത്തി മാതൃകയായത്. 

ശുചീകരണത്തിന് വ്യാപാരി വ്യവസായി യോഗ സമിതിയുടെ പ്രസിഡണ്ട് തേറഞ്ഞ് കുഞ്ഞികൃഷ്ണൻ നമ്പ്യാർ ,ജനറൽ സെക്രട്ടറി എം സി ദിനേശൻ, ട്രഷറർ മൊയ്തുട്ടി യൂത്ത് വിങ്ങിന്റെ സെക്രട്ടറി ഷംസുദ്ദീൻ എക്സിക്യൂട്ടീവ് മെമ്പർ സലാം, സുധീർ കുമാർ എന്നിവരും വിവിധ രാഷ്ട്രീയനേതാക്കളെ ഹരിത കർമ്മ സേന അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.

കല്ലാച്ചിയിലെ ബഹുഭൂരിപക്ഷം കച്ചവടക്കാരും അണിചേർന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/207488/for-good-country-traders-cleaned-street-kallachi)