---
title: "#Allpartiesmeeting  | വോട്ടെണ്ണൽ ;പോലീസ് സ്റ്റേഷൻ അടിസ്ഥാനത്തിൽ സർവ്വകക്ഷി  യോഗം ചേരും "
english_title: "#Counting #of #votes #All #parties #meeting #will #join #on #police #station #basis"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/208010/counting-of-votes-all-parties-meeting-will-join-on-police-station-basis"
published_at: "2024-05-27T22:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6654bff192e0e_WhatsApp_Image_2024-05-27_at_10.46.09_PM.jpeg"
keywords: []
---

# #Allpartiesmeeting  | വോട്ടെണ്ണൽ ;പോലീസ് സ്റ്റേഷൻ അടിസ്ഥാനത്തിൽ സർവ്വകക്ഷി  യോഗം ചേരും 

> **Lead Summary:** **നാദാപുരം: [**വോട്ടെണ്ണൽ ദിവസത്തെ ആഹ്ലാദ പ്രകടനങ്ങൾ സമാധാനപൂർവം നടത്താൻ പോലീസ് സ്റ്റേഷൻ പരിധി അടിസ്ഥാനമാക്കി സർവ്വകക്ഷി യോഗം ചേരാൻ വടകരയിൽ ചേർന്ന പാർലിമെന്റ് മണ്ഡലം തല സർവ്വകക്ഷി യോഗത്തിൽ തീരുമാനമായി .

## Article Content

**നാദാപുരം: [**വോട്ടെണ്ണൽ ദിവസത്തെ ആഹ്ലാദ പ്രകടനങ്ങൾ സമാധാനപൂർവം നടത്താൻ പോലീസ് സ്റ്റേഷൻ പരിധി അടിസ്ഥാനമാക്കി സർവ്വകക്ഷി യോഗം ചേരാൻ വടകരയിൽ ചേർന്ന പാർലിമെന്റ് മണ്ഡലം തല സർവ്വകക്ഷി യോഗത്തിൽ തീരുമാനമായി .

ഉത്തര മേഖല ഡിഐ ജിയാണ് വടകര റൂറൽ എസ് പി ഓഫീസിൽ യോഗം വിളിച്ചുചേർത്തത് . കാഫിർ വിഷയത്തിൽ പോലീസിനെതിരെ യുഡിഫ് ആർ എം പി നേതാക്കൾ വിമർശനം ഉന്നയിച്ചു .

എൽഡിഫ് സ്ഥാനാർഥി കെ കെ ശൈലജ ടീച്ചർക്ക് എതിരെ നടന്ന സൈബർ ആക്രമണത്തിൽ യഥാർത്ഥ കുറ്റവാളികളെ കണ്ടെത്തണമെന്ന് എൽഡിഫ് ആവശ്യപ്പെട്ടു . വടകരയിൽ തെരഞ്ഞെടുപ്പ് ആഹ്ലാദ പ്രകടനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താനും യോഗം തീരുമാനിച്ചു .

വോട്ടെണ്ണൽ ദിവസമായ 4 ന് രാത്രി 7 വരെ വിജയിക്കുന്ന മുന്നണികൾക്ക് ആഹ്ലാദ പ്രകടനം നടത്താനാവും .കേന്ദ്രത്തിൽ അധികാരത്തിൽ വരുന്ന കക്ഷികൾക്ക് അഞ്ചാം തീയതി രാതി 7 മണിവരെ ആഹ്ലാദപ്രകടനം നടത്തനാവും .തെരഞ്ഞെടുപ്പ് പ്രചരണത്തിന് സ്ഥാപിച്ച ബാനറുകളും പോസ്റ്ററുകളും അതത് രാഷ്ട്രീയ പാർട്ടികൾ തന്നെ ഉടൻ നീക്കം ചെയ്യണം.

യോഗത്തിൽ എൽഡിഎഫിനെ പ്രതിനിധീകരിച്ച് സിപിഐഎം ജില്ലാ സെക്രട്ടറി പി മോഹനൻ , ജില്ലാ സെക്രട്ടറി അംഗം കെ കെ ദിനേശൻ , യുഡിഫ് ജില്ലാ കൺവീനർ ബാലനാരായണൻ , ചെയർമാൻ അഹമ്മദ് പുന്നക്കൽ , അഡ്വ : അയ്‌മൂസ , അഡ്വ :ലത്തീഫ് , ബിജെപി നേതാക്കളായ മുരളിമാസ്റ്റർ , രാംതാസ് മണലേറി , ആർഎംപി നേതാക്കളായ എൻ വേണു , കുളങ്ങര ചന്ദ്രൻ , കണ്ണൂർ റേഞ്ച് ഡി ഐ ജി തോംസൺ ജോർജ് , കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ , വടകര റൂറൽ എസ് പി , വിവിധ എസ് ഐമാരും ഡി വൈ എസ് പി മാരും യോഗത്തിൽ പങ്കെടുത്തു .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/208010/counting-of-votes-all-parties-meeting-will-join-on-police-station-basis)