---
title: "#AhmedKuruwail | സമർപ്പണത്തിനുള്ള അംഗീകാരം;  അഹമ്മദ് കുറുവയിലിന് നെഹ്റു പീസ് ഫൗണ്ടേഷൻ അവാർഡ്"
english_title: "#Acknowledgment #of #Submission  #Nehru #Peace #Foundation #Award #to #AhmedKuruwail"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/208178/acknowledgment-of-submission-nehru-peace-foundation-award-to-ahmedkuruwail"
published_at: "2024-05-28T16:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6655b77ac2e28_wee.jpg"
keywords: []
---

# #AhmedKuruwail | സമർപ്പണത്തിനുള്ള അംഗീകാരം;  അഹമ്മദ് കുറുവയിലിന് നെഹ്റു പീസ് ഫൗണ്ടേഷൻ അവാർഡ്

> **Lead Summary:** **നാദാപുരം: [**വിഷ്ണുമംഗലം പുഴ സംരക്ഷണയജ്ഞത്തിന് നേതൃത്വം നൽകിയ അഹമ്മദ് കുറുവയിലിന് നെഹ്റു പീസ് ഫൗണ്ടേഷൻ അവാർഡ് ലഭിച്ചു.

## Article Content

**നാദാപുരം: [**വിഷ്ണുമംഗലം പുഴ സംരക്ഷണയജ്ഞത്തിന് നേതൃത്വം നൽകിയ അഹമ്മദ് കുറുവയിലിന് നെഹ്റു പീസ് ഫൗണ്ടേഷൻ അവാർഡ് ലഭിച്ചു.

സ്വതന്ത്ര ഭാരതത്തിൻ്റെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിൻ്റെ അറുപതാം ചരമ ദിനത്തിൽ തിരുവനന്തപുരത്ത് വെച്ച് പൊതുവിദ്യാഭ്യസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി അവാർഡ് വിതരണം ചെയ്തു.

നെഹ്റു പീസ് ഫൗണ്ടേഷൻ പ്രസിഡണ്ട്‌വി.കെ മോഹനൻ അധ്യക്ഷത വഹിച്ചു.റിട്ട ഐ എ എസ് ടി.കെ എ നായർ, തിരുവനന്തപുരം പ്രസ് ക്ലബ് പ്രസിഡണ്ട് എം രാധാകൃഷ്ണൻ, ദിനകരൻ പിള്ള, കരക്കുളം ശശി തുടങ്ങിയ പ്രമുഖർ പ്രസംഗിച്ചു.

മയ്യഴി പുഴയുടെ ഭാഗമായ വിഷ്ണുമംഗലം പുഴയും, പുഴയോരവും സംരക്ഷിക്കുന്നതിനായി വർഷങ്ങൾ നീണ്ട വിവിധ പ്രവർത്തനങ്ങളാണ് അഹ്മദ് കുറുവയിലിൻ്റെ നേതൃത്വത്തിൽ നടത്തിയത്.വിഷ്ണുമംഗലം ബണ്ടിന് യന്ത്രവൽകൃത ഷട്ടർ സ്ഥാപിച്ചു.

ബണ്ടിന് പരിസരം ശുചീകരണ പ്രവർത്തനം നടത്താൻ സാധിച്ചു. പുഴ സംരക്ഷണത്തിനായി കർമ്മസമിതി രൂപീകരിച്ച് നിരവധി തവണ പ്രക്ഷോഭങ്ങളും മറ്റും സംഘടിപ്പിച്ചാണ് പ്രവർത്തനങ്ങൾ വിജയത്തിലേക്ക് എത്തിച്ചത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/208178/acknowledgment-of-submission-nehru-peace-foundation-award-to-ahmedkuruwail)