അവഗണിച്ച് കേരളത്തെ തകർക്കാമെന്നത് കേന്ദ്രത്തിന്റെ വ്യാമോഹം - സത്യൻ മൊകേരി

അവഗണിച്ച് കേരളത്തെ തകർക്കാമെന്നത് കേന്ദ്രത്തിന്റെ വ്യാമോഹം - സത്യൻ മൊകേരി
Jan 14, 2022 08:39 PM | By Vyshnavy Rajan

വളയം : പദ്ധതികളും പണവും നൽകാതെ അവഗണിക്കാനുള്ള കേന്ദ്ര നീക്കത്തെ ഒറ്റക്കെട്ടായി കേരളം എതിർത്ത് തോൽപ്പിക്കുമെന്ന് സി.പി.ഐ സംസ്ഥാന അസി.സെക്രട്ടറി സത്യൻ മൊകേരി പറഞ്ഞു. സി.പി.ഐ നാദാപുരം മണ്ഡലം പ്രചരണ ജാഥ വളയം കല്ലുനിരയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വളയം ലോക്കൽ സെക്രട്ടറി സി.എച്ച് ശങ്കരൻ മാസ്റ്റർ അധ്യക്ഷനായി. കേരള വികസനത്തെ തടയാൻ കേന്ദ്രത്തിന് സഹായം നൽകുന്ന കോൺഗ്രസ്-ലീഗ് നിലപാട് പരിഹാസ്യമാണ്. വികസന രംഗത്ത് കേരളത്തെ ഒറ്റ തിരിഞ്ഞ് അക്രമിച്ച് തകർക്കാമെന്നത് ബി.ജെ. പി യുടെ വ്യാമോഹമാണ് സത്യൻ മൊകേരി പറഞ്ഞു.


ജാഥാ ലീഡർ അഡ്വ. പി.ഗവാസ്, ഉപലീഡർ എം.ടി ബാലൻ, ഡയക്ടർ ശ്രീജിത്ത് മുടപ്പിലായി, വി.പി. ശശിധരൻ , ടി.ശ്രീധരൻ , ലിനീഷ് അരുവിക്കര, കളത്തിൽ സഹജൻ എന്നിവർ സംസാരിച്ചു.

മണ്ഡലം സെക്രട്ടറിയേറ്റ് അംഗങ്ങളായ സി.കെ.ബാലൻ, വി.പി.ശശിധരൻ , എ. ഐ വൈ എഫ് മണ്ഡലം സെക്രട്ടറി ലിനീഷ് അരുവിക്കര എ. ഐ എസ് എഫ് ജില്ലാ പ്രസിഡന്റ് അശ്വിൻ മനോജ്, എ.ഐ.ടി.യു.സി മണ്ഡലം പ്രസിഡന്റ് ടി.ശ്രീധരൻ , കിസാൻ സഭ ജില്ലാ കമ്മറ്റി അംഗം ജലീൽ ചാലക്കണ്ടി, കേരള മഹിളാസംഘം മണ്ഡലം ജോ.സെക്രട്ടറി ഷീമ വളളിൽ എന്നിവർ ജാഥാംഗങ്ങളാണ്.


15 ന് രാവിലെ ചെക്യാട് പഞ്ചായത്തിലെ മഞ്ഞപള്ളിയിൽ നിന്നാരംഭിക്കുന്ന ജാഥ വളയം, ചുഴലി, വിലങ്ങാട്, വാണിമേൽ, കുമ്മങ്കോട്, നാദാപുരം, തൂണേരി, ഇരിങ്ങണ്ണൂർ, എടച്ചേരി, സ്വീകരണങ്ങൾക്കു ശേഷം വൈകുന്നേരം വെളളൂരിൽ സമാപിക്കും.

വിവിധ കേന്ദ്രങ്ങളിൽ ഇ.കെ. വിജയൻ എം എൽ എ , ടി .കെ. രാജൻ മാസ്റ്റർ, രജീന്ദൻ കപ്പള്ളി എന്നിവർ സംസാരിക്കും. ജനുവരി 17 തിങ്കളാഴ്ച്ച രാവിലെ 11 മണിക്ക് കല്ലാച്ചി പോസ്റ്റ് ഓഫീസിലേക്ക് നടക്കുന്ന മാർച്ചും ധർണ്ണയും സി.പി ഐ സംസ്ഥാന കൗൺസിൽ അംഗം ഇ.കെ വിജയൻ ഉദ്ഘാടനം ചെയ്യും.

The illusion of the Center that it can destroy Kerala by ignoring it - Sathyan Mokeri

Next TV

Related Stories
ഐഎച്ച്ആർഡി ജീവനക്കാർ പ്രതിഷേധ ധർണ നടത്തി

Jan 27, 2022 11:50 PM

ഐഎച്ച്ആർഡി ജീവനക്കാർ പ്രതിഷേധ ധർണ നടത്തി

ഐഎച്ച്ആർഡി ജീവനക്കാർ പ്രതിഷേധ ധർണ...

Read More >>
എ കാറ്റഗറിയില്; നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കലക്ടർ ഉത്തരവിറക്കി

Jan 27, 2022 10:37 PM

എ കാറ്റഗറിയില്; നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കലക്ടർ ഉത്തരവിറക്കി

കോഴിക്കോട് ജില്ല എ- കാറ്റഗറിയില്‍ ഉള്‍പ്പെടുന്നതായി ജില്ലാ കലക്ടർ...

Read More >>
കോവിഡ് ധനസഹായത്തിന് അപേക്ഷിക്കാം -കലക്ടർ

Jan 27, 2022 10:30 PM

കോവിഡ് ധനസഹായത്തിന് അപേക്ഷിക്കാം -കലക്ടർ

കോവിഡ് മൂലം മരണമടഞ്ഞവരുടെ കുടുംബാംഗങ്ങൾക്ക് കോവിഡ് ധനസഹായത്തിന് അപേക്ഷിക്കാമെന്ന് ജില്ലാ കലക്ടർ...

Read More >>
എത്ര കഴിച്ചാലും മതിവരാത്ത ഫ്രൈഡ് ചിക്കൻ... എ എഫ് സിയിൽ മൂന്ന് ദിവസത്തെ സ്പെഷ്യല്‍ ഓഫര്‍

Jan 27, 2022 10:12 PM

എത്ര കഴിച്ചാലും മതിവരാത്ത ഫ്രൈഡ് ചിക്കൻ... എ എഫ് സിയിൽ മൂന്ന് ദിവസത്തെ സ്പെഷ്യല്‍ ഓഫര്‍

എത്ര കഴിച്ചാലും മതിവരാത്ത ഫ്രൈഡ് ചിക്കൻ... എ എഫ് സിയിൽ മൂന്ന് ദിവസത്തെ സ്പെഷ്യല്‍ ഓഫര്‍. എ എഫ് സി ഒരുക്കുന്നു മൂന്ന് ദിവസത്തെ സ്പെഷ്യല്‍...

Read More >>
വടകര സിഎം ഹോസ്പിറ്റലിൽ ആസ്ത്മ -അലർജി, പോസ്റ്റ് കോവിഡ് രോഗ നിർണ്ണയ ക്യാമ്പ്

Jan 27, 2022 08:36 PM

വടകര സിഎം ഹോസ്പിറ്റലിൽ ആസ്ത്മ -അലർജി, പോസ്റ്റ് കോവിഡ് രോഗ നിർണ്ണയ ക്യാമ്പ്

വടകര സിഎം ഹോസ്പിറ്റലിൽ ആസ്ത്മ -അലർജി, പോസ്റ്റ് കോവിഡ് രോഗ നിർണ്ണയ ക്യാമ്പ്...

Read More >>
ഗ്യാസ്ട്രോ വിഭാഗം; സുപ്രസിദ്ധ ഡോക്ടർ  വിംസ് കെയർ ആൻഡ് ക്യുർ ഹോസ്പിറ്റലിൽ പരിശോധന നടത്തുന്നു

Jan 27, 2022 08:24 PM

ഗ്യാസ്ട്രോ വിഭാഗം; സുപ്രസിദ്ധ ഡോക്ടർ വിംസ് കെയർ ആൻഡ് ക്യുർ ഹോസ്പിറ്റലിൽ പരിശോധന നടത്തുന്നു

ഗ്യാസ്ട്രോ വിഭാഗം ഡോക്ടർ വിംസ് കെയർ ആൻഡ് ക്യുർ ഹോസ്പിറ്റലിൽ പരിശോധന...

Read More >>
Top Stories