---
title: "#covidrehabcenter  |ഇനി എന്തിന് ?  കോവിഡ്  പുനരധിവാസ കേന്ദ്രങ്ങളിലെ  കിടക്കകളും മറ്റും നശിക്കുന്നു"
english_title: "#bed  #covid #rehab #centers #are #perishing"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/208411/bed-covid-rehab-centers-are-perishing"
published_at: "2024-05-29T14:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6656e8172a7c9_a2.jpg"
keywords: []
---

# #covidrehabcenter  |ഇനി എന്തിന് ?  കോവിഡ്  പുനരധിവാസ കേന്ദ്രങ്ങളിലെ  കിടക്കകളും മറ്റും നശിക്കുന്നു

> **Lead Summary:** **നാദാപുരം :[ **[ ]കോവിഡ് മഹാമാരി പടർന്ന് പിടിച്ചപ്പോൾ പ്രതിരോധത്തിനും കണ്ണീരൊപ്പാനും മാനവരെല്ലാം ഒന്നിച്ചു. എന്നാൽ എന്നാൽ രോഗ ബാധിതരെയും സംശയമുള്ളവരെയും പുനരധിവാസിപ്പിച്ച കേന്ദ്രങ്ങളിലെ കട്ടിലും കിടക്കകളും മറ്റു സാധനങ്ങളും നശിക്കുന്നു.

## Article Content

**നാദാപുരം :[ **[ ]കോവിഡ് മഹാമാരി പടർന്ന് പിടിച്ചപ്പോൾ പ്രതിരോധത്തിനും കണ്ണീരൊപ്പാനും മാനവരെല്ലാം ഒന്നിച്ചു. എന്നാൽ എന്നാൽ രോഗ ബാധിതരെയും സംശയമുള്ളവരെയും പുനരധിവാസിപ്പിച്ച കേന്ദ്രങ്ങളിലെ കട്ടിലും കിടക്കകളും മറ്റു സാധനങ്ങളും നശിക്കുന്നു.

ഇവ എങ്ങിനെ ഉപയോഗപ്പെടുത്തണമെന്ന തീരുമാനമോ ചർച്ചയോ നടക്കാത്തതാണ് ലക്ഷങ്ങൾ വിലവരുന്ന സാധനങ്ങൾ ആർക്കും പ്രയോജനപ്പെടാതെ പോകാൻ കാരണം.

കല്ലാച്ചി കമ്മ്യുണിറ്റി ഹാളിന്റെ അകത്ത് കുറച്ചു കാലമായി കൂട്ടിയിട്ട കുറെ കട്ടിലുകളും കിടക്കകളും തലയിണയും മറ്റു സാധനങ്ങളും ഏറെ കുറെ നശിച്ചു. ഇതിന് ആരാണ് ഉത്തരവാദികൾ ?

നാദാപുരം വില്ലേജ് ഓഫിസിലും കാണാം ഇത് പോലെ കുറെ കിടക്കകളും മറ്റു സാമഗ്രികളും. ഇവ നല്ല രീതിയിൽ പരിപാലിക്കാൻ വേണ്ട കാര്യങ്ങൾക്ക് വിവിധ വകുപ്പുകളുടെ ഏകോപനം വേണം. ഇത് ഇല്ലാതാണ് പ്രശ്നം.

ഗ്രാമപഞ്ചായത്തും റവന്യൂ വകുപ്പും വില കൊടുത്തു വാങ്ങിയ സാധനങ്ങൾക്ക് പുറമേ നാട്ടുകാരുടെ സംഭാവനയും ഇതിലുണ്ട്. സന്നദ്ധ സംഘടനകളും പാലിയേറ്റീവ് യൂണിറ്റുകൾ വഴിയും ഇവ ആവശ്യക്കാർക്ക് പ്രയോജനപ്പെടുത്താൻ ഇനിയെങ്കിലും അധികൃതർ ഉണരണം.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/208411/bed-covid-rehab-centers-are-perishing)