---
title: "#honored | എം ബി ബി എസ്  ഉന്നത വിജയം ; അസ്‌ലം പുനത്തിലിനെ ആദരിച്ചു "
english_title: "#Kallummal #branch #MSF #committee #honored #MBBS #High #result #winner #AslamPunathil"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/208462/kallummal-branch-msf-committee-honored-mbbs-high-result-winner-aslampunathil"
published_at: "2024-05-29T17:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66571d36581f8_k.jpg"
keywords: []
---

# #honored | എം ബി ബി എസ്  ഉന്നത വിജയം ; അസ്‌ലം പുനത്തിലിനെ ആദരിച്ചു 

> **Lead Summary:** **നാദാപുരം : [** എം ബി ബി എസ് പരീക്ഷയിൽ ഉന്നത വിജയം നേടി നാടിൻ്റെ അഭിമാനമായി മാറിയ അസ്‌ലം പുനത്തിലിന് കല്ലുമ്മൽ ശാഖ എം.എസ്.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു .

## Article Content

**നാദാപുരം : [** എം ബി ബി എസ് പരീക്ഷയിൽ ഉന്നത വിജയം നേടി നാടിൻ്റെ അഭിമാനമായി മാറിയ അസ്‌ലം പുനത്തിലിന് കല്ലുമ്മൽ ശാഖ എം.എസ്.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു .

നാദാപുരം നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് മുഹമ്മദ് ബംഗ്ലത്ത് ഉപഹാരം നൽകി. സൽമാൻ പി പി അധ്യക്ഷത വഹിച്ചു.

ചെക്യാട് പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് അഹമ്മദ് കുറുവയിൽ, നിയോജക മണ്ഡലം എം.എസ്.എഫ് ജനറൽ സെക്രട്ടറി റാഷിക്ക് ചങ്ങരംകുളം, എം ടി ഇബ്രാഹിം ഹാജി,ടി കെ സൂപ്പി മാസ്സർ ,പി കെ അഹമ്മദ് ബാഖവി,സമദ് ജാതിയേരി, അബൂബക്കർ ചെറുവത്ത്, ടി ടി അമദ്, എ പി അഹമ്മദ്, വി പി റഫീഖ് തുടങ്ങിയവർ പ്രസംഗിച്ചു.

ശീറാസി കുറുവയിൽ സ്വാഗതവും, മിദ്ലാജ് എം ടി നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/208462/kallummal-branch-msf-committee-honored-mbbs-high-result-winner-aslampunathil)