നാദാപുരം : (nadapuram.truevisionnews.com) പഞ്ചായത്തിലെ എം.ബി.ബി.എസ് ഉന്നത വിജയികളെ വീടുകളിലെത്തി അനുമോദിച്ച് നാദാപുരം പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി.
നാദാപുരം ഗ്രാമപഞ്ചായത്ത് മെംബർ കണേക്കൽ അബ്ബാസിന്റെ മകൾ ഹബീബ കണേക്കൽ, ആയാടത്തിൽ ഇസ്മായിലിന്റെ മകൾ റിൻസ ഇസ്മായിൽ,തട്ടാറത്ത് ബഷീറിൻ്റെ മകൾ ഫാത്തിമത്ത് ശഹാന എന്നിവരെയാണ് അനുമോദിച്ചത്.
ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.വി. മുഹമ്മദലി മെമെൻറോ വിതരണം ചെയ്തു. വലിയാണ്ടി ഹമീദ്, എടത്തിൽ നിസാർ, എൻ.കെ. ജമാൽ ഹാജി , ഇ.കുഞ്ഞാലി, സി.കെ.നാസർ, പി.മുനീർമാസ്റ്റർ, ചിറക്കൽ റഹ്‌മത്തുള്ള, എ.കെ. സുബൈർമാസ്റ്റർ, കാവുങ്കൽ സൂപ്പി, നായർ കണ്ടി മെഹബൂബ്, സി. വി.കുഞ്ഞമ്മദ് ഹാജി , പറമ്പത്ത് അഷ്റഫ്, കുന്നത്ത്ജലീൽ,സിറാജ് ഇ.കെ, എ.കെ. ഷക്കീർ എന്നിവർ സംബന്ധിച്ചു.
#Muslim #League #felicitates #MBBS #toppers