---
title: " #camp |ബാലവേദി  നാദാപുരം മണ്ഡലം ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "#Balavedi #Nadapuram #constituency #organized  #camp"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/209190/balavedi-nadapuram-constituency-organized-camp"
published_at: "2024-06-01T19:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665b27b1012e3_ked.jpg"
keywords: []
---

#  #camp |ബാലവേദി  നാദാപുരം മണ്ഡലം ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** > **നാദാപുരം:[ ** ബാലവേദി നാദാപുരം മണ്ഡലം കമ്മിറ്റി പാറക്കടവിൽ സംഘടിപ്പിച്ച മണ്ഡലം തല ക്യാമ്പ് "ചങ്ങാതികൂട്ടം" വടകര ഡയറ്റ് ലക്ചറർ എം. കെ ജ്യോതി ഉദ്ഘാടനം ചെയ്തു.

## Article Content

> **നാദാപുരം:[ ** ബാലവേദി നാദാപുരം മണ്ഡലം കമ്മിറ്റി പാറക്കടവിൽ സംഘടിപ്പിച്ച മണ്ഡലം തല ക്യാമ്പ് "ചങ്ങാതികൂട്ടം" വടകര ഡയറ്റ് ലക്ചറർ എം. കെ ജ്യോതി ഉദ്ഘാടനം ചെയ്തു.

> സ്വാഗത സംഘം ചെയർമാൻ ടി ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. സത്യൻ മൊകേരി, ശ്രീജിത്ത് മുടപ്പിലായി, ടി സുഗതൻ, പി ബാബു പ്രസംഗിച്ചു. കോഴിക്കോട് കൺസൾട്ടിംഗ് സൈക്കോളജിസ്റ്റ് ഡോ: സജീറ നബീൽ " ഉള്ളിന്റെ ഉള്ളിലെ ഞാൻ" എന്ന വിഷയത്തിൽ ക്ലാസ്സ് നയിച്ചു.

പ്രതിഭകളെ ആദരിക്കലും അനുമോദന സമ്മേളനവും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ: പി ഗവാസ് ഉദ്ഘാടനം ചെയ്തു. കവി ശ്രീനി എടച്ചേരി പാട്ടും പറച്ചിലും ക്ലാസ് നയിച്ചു.

എം ടി ബാലൻ, അജയ് ആവള, രജീന്ദ്രൻ കപ്പള്ളി, വൈശാഖ് കല്ലാച്ചി, സി എച്ച് ശങ്കരൻമാസ്റ്റർ, കെ അനില പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/209190/balavedi-nadapuram-constituency-organized-camp)