---
title: "#shoolreopening | എല്ലാം സെറ്റായി ; കല്ലാച്ചി ഗവ യു പി സ്കൂൾ പ്രവേശനോത്സവം ശ്രദ്ധേയമായി "
english_title: "#Kallachi #Govt #UP #School #Entrance #Festival #was #remarkable"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/209559/kallachi-govt-up-school-entrance-festival-was-remarkable"
published_at: "2024-06-03T13:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665d7d04e365a_shhh2.jpg"
keywords: []
---

# #shoolreopening | എല്ലാം സെറ്റായി ; കല്ലാച്ചി ഗവ യു പി സ്കൂൾ പ്രവേശനോത്സവം ശ്രദ്ധേയമായി 

> **Lead Summary:** **നാദാപുരം : [ **[ ]കല്ലാച്ചി ഗവ യു പി സ്കൂൾ പ്രവേശനോത്സവം വേറിട്ട പരിപാടികളോടെ ശ്രദ്ധേയമായി. പ്രവേശനോത്സവ ഘോഷയാത്ര വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്കൂളിനെ വലം വച്ചത് കുട്ടികൾക്ക് ആവേശം പകർന്നു.

## Article Content

**നാദാപുരം : [ **[ ]കല്ലാച്ചി ഗവ യു പി സ്കൂൾ പ്രവേശനോത്സവം വേറിട്ട പരിപാടികളോടെ ശ്രദ്ധേയമായി. പ്രവേശനോത്സവ ഘോഷയാത്ര വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്കൂളിനെ വലം വച്ചത് കുട്ടികൾക്ക് ആവേശം പകർന്നു.

നാദാപുരം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം സി സുബൈർ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് സി കെ ശശി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

> ഹെഡ്മാസ്റ്റർ എം രവി സ്വാഗതം പറഞ്ഞു. ഭാസ്ക്കരൻ മാസ്റ്റർ ആയനി കുട്ടികളുമായി സംവദിച്ചു. കല്ലാച്ചി ഗവ യു പി സ്‌കൂൾ അധ്യാപകൻ സതീശൻ പുതിയെടുത്ത് " രക്ഷാകർതൃ വിദ്യാഭ്യാസം " എന്ന വിഷയത്തിൽ സംസാരിച്ചു.

എസ് എം സി ചെയർമാൻ എ സുരേഷ് ബാബു, മദർ പിടിഎ പ്രസിഡന്റ് ഷിംന ശ്രീജിത്ത് എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/209559/kallachi-govt-up-school-entrance-festival-was-remarkable)