---
title: " #loksabhaelection2024 | വടകരയിലെ ജനങ്ങൾ  യുഡിഎഫിനെ കൈവിടില്ലെന്ന് ഉറപ്പാണെന്ന് ഷാഫി പറമ്പിൽ"
english_title: "#Shafi #Parampil  #sure #that  #people  #Vatakara #will #not #abandon  #UDF"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/209757/shafi-parampil-sure-that-people-vatakara-will-not-abandon-udf"
published_at: "2024-06-04T10:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665e99b28eba2_gds.jpg"
keywords: []
---

#  #loksabhaelection2024 | വടകരയിലെ ജനങ്ങൾ  യുഡിഎഫിനെ കൈവിടില്ലെന്ന് ഉറപ്പാണെന്ന് ഷാഫി പറമ്പിൽ

> **Lead Summary:** **നാദാപുരം :[ **വടകരയിലെ ജനങ്ങൾ യുഡിഎഫിനെ കൈവിടില്ലെന്ന് ഉറപ്പാണെന്ന് ഷാഫി പറമ്പിൽ.പാലക്കാട് ഉപതിരഞ്ഞെടുപ്പ് നടക്കും. കേരളത്തിന്റെ കാര്യത്തിലും തികഞ്ഞ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

## Article Content

**നാദാപുരം :[ **വടകരയിലെ ജനങ്ങൾ യുഡിഎഫിനെ കൈവിടില്ലെന്ന് ഉറപ്പാണെന്ന് ഷാഫി പറമ്പിൽ.പാലക്കാട് ഉപതിരഞ്ഞെടുപ്പ് നടക്കും. കേരളത്തിന്റെ കാര്യത്തിലും തികഞ്ഞ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, തൃശൂരിൽ യുഡിഎഫ്, എൽഡിഎഫ് സ്ഥാനാർഥികളെ പിന്തള്ളി എൻഡിഎ സ്ഥാനാർഥിയും നടനുമായ സുരേഷ് ​ഗോപിയാണ് മുന്നിൽ. വടകരയിൽ യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ‌ ലീഡ് ചെയ്യുമ്പോൾ പത്തനംതിട്ടയിൽ എൽ‍‍ഡിഎഫ് സ്ഥാനാർഥി തോമസ് ഐസക്കാണ് മുന്നിൽ.

ഇവിടെ യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണിയാണ് രണ്ടാം സ്ഥാനത്ത്. വയനാട്ടിൽ സിറ്റിങ് എം.പിയും കോൺ​ഗ്രസ് സ്ഥാനാർഥിയുമായ രാഹുൽ ​ഗാന്ധിയാണ് മുന്നിൽ.

കൊല്ലത്ത് എൻ.കെ പ്രേമചന്ദ്രനും കോട്ടയത്ത് എൽഡിഎഫ് സ്ഥാനാർഥി തോമസ് ചാഴികാടനും ഇടുക്കിയിൽ‌ യുഡിഎഫ് സ്ഥാനാർഥി ഡീൻ കുര്യാക്കോസുമാണ് ലീഡ് ചെയ്യുന്നത്.

തിരുവനന്തപുരത്ത് യുഡിഎഫ് സ്ഥാനാർഥി ശശി തരൂരും കണ്ണൂരിൽ എൽഡിഎഫ് സ്ഥാനാർഥി എം.വി ജയരാജനുമാണ് മുന്നിൽ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/209757/shafi-parampil-sure-that-people-vatakara-will-not-abandon-udf)