---
title: "#EnvironmentDay | 'ഒരു തൈ  ഒരു കൈ' പരിപാടി സംഘടിപ്പിച്ചു"
english_title: "#Environment #Day #Organized #OneThai #OneKai #programme"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/210024/environment-day-organized-onethai-onekai-programme"
published_at: "2024-06-05T14:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66602ffce70c9_nadapuram.jpg"
keywords: []
---

# #EnvironmentDay | 'ഒരു തൈ  ഒരു കൈ' പരിപാടി സംഘടിപ്പിച്ചു

> **Lead Summary:** **നാദാപുരം :[ **പരിസ്ഥിതി ദിനത്തിൽ ഒരു തൈ ഒരു തൈ പദ്ധതിയുമായി മുടവന്തേരി എം എൽ പി സ്കൂൾ കുട്ടികൾ.

## Article Content

**നാദാപുരം :[ **പരിസ്ഥിതി ദിനത്തിൽ ഒരു തൈ ഒരു തൈ പദ്ധതിയുമായി മുടവന്തേരി എം എൽ പി സ്കൂൾ കുട്ടികൾ.

പദ്ധതിയുടെ ഭാഗമായി പേര,കണിക്കൊന്ന, വേപ്പ്,നെല്ലി, പ്ലാവ്, ആഞ്ഞിലി തുടങ്ങി 101 ഓളം വൃക്ഷത്തൈകളാണ് പൊതുവഴികളിലും സ്കൂളിലും വീടുകളിലുമായി രക്ഷിതാക്കളുടെയും നാട്ടുകാരുടെയും അധ്യാപകരുടെയും സഹായത്തോടുകൂടി നട്ടത്.

വൃക്ഷങ്ങളുടെ പ്രാധാന്യം കുട്ടികളിൽ വളർത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി തൂണേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. സുധാസത്യൻ ഉദ്ഘാടനം ചെയ്തു.

വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റെജുല നെടുമ്പ്രത്ത്, പി. ടി. എ പ്രസിഡണ്ട്‌ സക്കീന.എം.ഇ, ഹെഡ് മാസ്റ്റർ സി.പി അഖിൽ , തുണ്ടിയിൽ മൂസഹാജി,പി.കെ. സലാം, ബി.പി. സലിം,എം.എ.ഇസ്മായിൽ, ഹംസ.എൻ.സി, മൻസൂറ. കെ, മുഹ്സിൻ വളപ്പിൽ, പി. അഞ്ചു, അശ്വനി മോൾ തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/210024/environment-day-organized-onethai-onekai-programme)