---
title: "#EnvironmentDay | പരിസ്ഥിതി ദിനം ; നാദാപുരത്തെ പൊതുവിടങ്ങളിൽ  ഫല വൃക്ഷ തൈകൾ  നട്ടു "
english_title: "#Environment #Day #Planted #fruit #tree #saplings #in #public #areas #of #Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/210048/environment-day-planted-fruit-tree-saplings-in-public-areas-of-nadapuram"
published_at: "2024-06-05T16:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6660478733294_nadaaaaa.jpg"
keywords: []
---

# #EnvironmentDay | പരിസ്ഥിതി ദിനം ; നാദാപുരത്തെ പൊതുവിടങ്ങളിൽ  ഫല വൃക്ഷ തൈകൾ  നട്ടു 

> **Lead Summary:** **നാദാപുരം : [**[ ]ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനം വ്യത്യസ്തങ്ങളായ പരിപാടികളോടെ ആചരിച്ചു .

## Article Content

**നാദാപുരം : [**[ ]ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനം വ്യത്യസ്തങ്ങളായ പരിപാടികളോടെ ആചരിച്ചു .

വാർഡ് തലങ്ങളിൽ പൊതു സ്ഥലങ്ങൾ , പുഴയോരങ്ങൾ എന്നിവ കേന്ദ്രീകരിച്ചും സ്‌കൂളുകൾ , അങ്കണവാടികൾ , പൊതു സ്ഥാപനങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ വൃക്ഷ തൈകൾ , തണൽ മരങ്ങൾ , ഫല വൃക്ഷ തൈകൾ എന്നിവ നട്ടു .

തെരുവമ്പറമ്പ് വയോജന പാർക്കിനു സമീപം മുളതൈകൾ നട്ടു കൊണ്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി പഞ്ചായത്ത് തല ഉദ്ഘാടനം ചെയ്തു .വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി കെ നാസർ അധ്യക്ഷത വഹിച്ചു .

സ്ഥിരം സമിതി പേഴ്‌സൻമാരായ എം സി സുബൈർ , ജനീദ ഫിർദൗസ് , അംഗങ്ങളായ റീന കിണാമ്പറേമ്മൽ , വി അബ്ദുൽ ജലീൽ , ആയിഷ , സമീറ ,അസിസ്റ്റന്റ് സെക്രട്ടറി പ്രേമാനന്ദൻ , ഹെൽത്ത് ഇൻസ്പെകർ സതീഷ് ബാബു , തൊഴിലുറപ്പ് അസിസ്റ്റന്റ് എഞ്ചിനീയർ ആയിഷ , ഓവര്സീയർമാരായ മുഹമ്മദ് , മുസാഫിർ , വി ഇ ഒ വിജയൻ, സി ഡി എസ്‌ ചെയർ പേഴ്സൺ റീജ , പാച്ചാക്കൂൽ ജമാൽ ഹാജി , സി എച്ച് ഇബ്രാഹിം , തൊഴിലുറപ്പ് മാറ്റുമാർ എന്നിവർ സംബന്ധിച്ചു .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/210048/environment-day-planted-fruit-tree-saplings-in-public-areas-of-nadapuram)