---
title: "#CityMedCareandCure  | പരിസ്ഥിതിയും ആരോഗ്യവും; മാതൃകയായി സിറ്റിമെഡ്  കെയർ ആൻ്റ് ക്യൂറിലെ മാലാഖമാർ"
english_title: "#environment #and #health #Nurses #at #CityMed #Care #and #Cure #as #role #models"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/210369/environment-and-health-nurses-at-citymed-care-and-cure-as-role-models"
published_at: "2024-06-06T20:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6661c8316873b_nurse.jpg"
keywords: []
---

# #CityMedCareandCure  | പരിസ്ഥിതിയും ആരോഗ്യവും; മാതൃകയായി സിറ്റിമെഡ്  കെയർ ആൻ്റ് ക്യൂറിലെ മാലാഖമാർ

> **Lead Summary:** **വളയം: [**പരിസ്ഥിതിയെ കാത്തുസൂക്ഷിച്ചാൽ അത് ആരോഗ്യ സംരക്ഷണത്തിന് തുല്ല്യമാണ്. ലോക പരിസ്ഥിതി ദിനത്തിൽ നാടിന് മാതൃകയായി വളയം സിറ്റിമെഡ് കെയർ ആൻ്റ് ക്യൂറിലെ നേഴ്സുമാരും ജീവനക്കാരും.

## Article Content

**വളയം: [**പരിസ്ഥിതിയെ കാത്തുസൂക്ഷിച്ചാൽ അത് ആരോഗ്യ സംരക്ഷണത്തിന് തുല്ല്യമാണ്. ലോക പരിസ്ഥിതി ദിനത്തിൽ നാടിന് മാതൃകയായി വളയം സിറ്റിമെഡ് കെയർ ആൻ്റ് ക്യൂറിലെ നേഴ്സുമാരും ജീവനക്കാരും.

പരിസ്ഥിതി ദിനം മരം നടുന്ന പതിവിൽ തീർക്കാതെ പരിസ്ഥിതിയെ സാരമായി ബാധിക്കുന്ന പ്ലാസ്റ്റിക്ക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ ശേഖരിക്കുകയും അവ സംസ്കരിക്കുകയും ചെയ്താണ് ഇവരുടെ ദിനാചരണം.

ആശുപത്രി പരിസരത്തെ പറമ്പുകളിലും റോഡിൽ നിന്നുമായി ചാക്ക് കണക്കിന് പ്ലാസ്റ്റിക്ക് മാലിന്യങ്ങളാണ് ഇവർ ശേഖരിച്ചത്. വളയം സിറ്റിമെഡ് കെയർ ആൻ്റ് ക്യൂർ പോളിക്ലിനിക്ക് മാനേജർ മുഹമ്മദ് ഇർഫാദ് നേതൃത്വം നൽകി.

ജീവനക്കാരായ അനുശ്രീ, മുഫീദ , അമയ, നസ്ലത്ത്, നജില, ജിനിഷ, ഷാഗി , അസ്ര, അനഘ, അസ്മിറ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/210369/environment-and-health-nurses-at-citymed-care-and-cure-as-role-models)