---
title: "#Awarenessclass  | നിറമല്ല രുചി;സിന്തറ്റിക് ഫുഡ് കളറുകളോട് നോ പറയുക "
english_title: "#Conducted #Food #safety #awareness #class"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/210561/conducted-food-safety-awareness-class"
published_at: "2024-06-07T15:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6662d7df05cc4_dew.jpg"
keywords: []
---

# #Awarenessclass  | നിറമല്ല രുചി;സിന്തറ്റിക് ഫുഡ് കളറുകളോട് നോ പറയുക 

> **Lead Summary:** **നാദാപുരം :[ **നാദാപുരം സർക്കിളിലെ ഹോട്ടൽ, ബേക്കറി നിർമാണം ,വിൽപ്പന മേഖലയിലെ വ്യാപാരികൾക്ക് വേണ്ടി ഭക്ഷ്യ സുരക്ഷാ ബോധവത്കരണ ക്ലാസ്സ്‌ നടത്തി.

## Article Content

**നാദാപുരം :[ **നാദാപുരം സർക്കിളിലെ ഹോട്ടൽ, ബേക്കറി നിർമാണം ,വിൽപ്പന മേഖലയിലെ വ്യാപാരികൾക്ക് വേണ്ടി ഭക്ഷ്യ സുരക്ഷാ ബോധവത്കരണ ക്ലാസ്സ്‌ നടത്തി.

നാദാപുരം ഡി പാരിസ് ഓഡിറ്റോറിയത്തിൽ വെച്ച് നാദാപുരം സർക്കിൾ ഭക്ഷ്യ സുരക്ഷ ഓഫീസർ ഫെബിന മുഹമ്മദ്‌ അഷ്‌റഫ്‌ എ പി യുടെ നേതൃത്വത്തിൽ ബുധനാഴ്ച രാവിലെ 10 മണി മുതൽ 11 :30 വരെ ആയിരുന്നു ക്ലാസ് സംഘടിപ്പിച്ചത് .

ഭക്ഷ്യസുരക്ഷ നിയമം 2006 പ്രകാരം ഭക്ഷണത്തിൽ കൃത്രിമ നിറങ്ങൾ ചേർക്കുന്നതിന് കർശനമായ നിയന്ത്രണമുണ്ട്. എന്നാൽ ഭക്ഷൃഉല്പന്നങ്ങൾ നിർമ്മിക്കുന്നവർ അത് അവഗണിച്ചും അറിയാതെയും ഭക്ഷൃഉല്പന്നങ്ങളിൽ കൃതൃമ നിറങ്ങൾ ചേർക്കുന്നത് ഭാവിയിൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കാൻ സാധ്യത ഉണ്ട്.

അതുകൊണ്ട് നിയമ വിരുദ്ധമായി കൃത്രിമ നിറങ്ങൾ ചേർക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുവാൻ മാർച്ച് മാസത്തിൽ ജില്ലാ കളക്ടർ സ്നേഹിൽ കുമാർ ഐ എ സി ൻറെ അദ്ധ്യക്ഷതയിൽ ചേർന്ന ഭക്ഷ്യസുരക്ഷ ജില്ലാതല ഉപദേശക സമിതി തീരുമാനിച്ചിരുന്നു. ഇതിന്റെ പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ബോധവത്കരണ ക്ലാസ് നടത്തിയത്

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/210561/conducted-food-safety-awareness-class)