---
title: "#garbagefreelyproject | ‘അഴകോടെ ഒഴുകട്ടെ’...... തോടുകൾ മാലിന്യ മുക്തമാക്കുന്ന  പദ്ധതിക്ക് നാദാപുരത്ത് തുടക്കം"
english_title: "#Let #it #flow #freely #project  #make  #streams #free #of #garbage #has #started  #Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/210624/let-it-flow-freely-project-make-streams-free-of-garbage-has-started-nadapuram"
published_at: "2024-06-07T20:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6663225a10f2c_dew.jpg"
keywords: []
---

# #garbagefreelyproject | ‘അഴകോടെ ഒഴുകട്ടെ’...... തോടുകൾ മാലിന്യ മുക്തമാക്കുന്ന  പദ്ധതിക്ക് നാദാപുരത്ത് തുടക്കം

> **Lead Summary:** **നാദാപുരം:[ **തോടുകൾ മാലിന്യ മുക്തമാക്കുന്നതിനും പരിസ്ഥിതി സംരക്ഷണത്തിനും തൊഴിലുറപ്പ്‌ പദ്ധതിയിലുൾപ്പെടുത്തി നാദാപുരം ഗ്രാമ പഞ്ചായത്ത്‌ നടപ്പാക്കുന്ന ‘അഴകോടെ ഒഴുകട്ടെ’ പദ്ധതിക്ക് തുടക്കമായി.

## Article Content

**നാദാപുരം:[ **തോടുകൾ മാലിന്യ മുക്തമാക്കുന്നതിനും പരിസ്ഥിതി സംരക്ഷണത്തിനും തൊഴിലുറപ്പ്‌ പദ്ധതിയിലുൾപ്പെടുത്തി നാദാപുരം ഗ്രാമ പഞ്ചായത്ത്‌ നടപ്പാക്കുന്ന ‘അഴകോടെ ഒഴുകട്ടെ’ പദ്ധതിക്ക് തുടക്കമായി.

നാദാപുരം ഗ്രാമപഞ്ചായത്തിലെ ഒതയോത്ത് കണ്ണംവെള്ളി തോട്, ചന്തുവെച്ചാങ്കണ്ടി മൊയാട്ട് താഴതോട്, വലിയകൊയിലോത്ത് ഈശ്വരംപുറത്ത് തോട്, ആക്കത്തോട്, മമ്മള്ളി താഴെതോട്, മൂന്നാംകുനി താഴതോട്, നന്തോത്ത് താഴതോട്, കറ്റാരത്ത് കോടിയങ്കോത്ത് താഴതോട് ചേറ്റുകെട്ടിതോട് എന്നിവയാണ് ആദ്യ ഘട്ടത്തിൽ നന്നാക്കുന്നത്.

3710 മീറ്റർ നീളത്തിൽ നടക്കുന്ന ഈ പ്രവൃത്തിക്ക് 35.65 ലക്ഷം രൂപയാണ് നീക്കിവെച്ചിരിക്കുന്നത്. പ്രകൃതിവിഭവങ്ങൾ പരിപാലിക്കുന്നതിന് പ്രകൃതി വിഭവങ്ങൾ തന്നെ ചുഷണം ചെയ്യപ്പെടാതിരിക്കാനായി കല്ലോ മണലോ ഉപയോഗിക്കാതെയാണ് സംരക്ഷണ പ്രവർത്തനം നടത്തുന്നത്.

ഇതിന് 17692 ചതുരശ്രമീറ്റർ കയർ ഭൂവസ്ത്രമാണ് ഉപയോഗിക്കുന്നത്. കേരള ക്വയർകോർപ്പറേഷനിൽ നിന്നാണ് ആവശ്യമായ കയർഭൂവസ്ത്രം വാങ്ങുന്നത്. ആദ്യം മാറ്റുമാർക്കും പിന്നീട് തൊഴിലാളി കൾക്കും പരിശീലനം നൽകുന്നുണ്ട്.

പദ്ധതി കണ്ണംവെള്ളതോട്ടിൽ ഗ്രാമപഞ്ചായത്ത്പ്രസിഡണ്ട് വി വി മുഹമ്മദലി ഉൽഘാടനം ചെയ്തു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ സി.കെ നാസർ, എം.സി സുബൈർ 13ാം വാർഡ് മെമ്പർ ടി.ലീന ഗ്രാമപഞ്ചായത്ത് അസി.സെക്രട്ടറി ടി.പ്രേമാനന്ദൻ എം.ജി.എൻ.ആർ ഇ.ജി.എസ് അസി.എഞ്ചിനിയർ ആയിഷാ ബാനു,ഓവർസിയർമാരാമുഹമ്മദ്,മുസാഫിർ എ.കെ. ഹരിദാസൻ,എം.ചന്ദ്രൻ തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/210624/let-it-flow-freely-project-make-streams-free-of-garbage-has-started-nadapuram)